കഴിഞ്ഞുപോയ നല്ല കാലത്തിന്റെ ഓര്‍മ്മകളുമായി വൂസ്റ്റര്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ആഘോഷത്തിന് എത്തിയവരെല്ലാം കലാകായിക മത്സരങ്ങളിലും പങ്കെടുത്തപ്പോള്‍ ഓണാഘോഷം ജനകീയമായി. പ്രസിഡന്റ് സോമി ഗുപ്തയുടേയും സെക്രട്ടറി മോന്‍സി ഏബ്രഹാമിന്റെയും സംഘാടക പാടവത്തിലാണ് ആദ്യമായി വൂ്‌സ്റ്റര്‍ മലയാളികള്‍ ജനകീയ ഓണഘാഷം വിജയമാക്കിയത്. വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരു വനിതയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ കൂടിയാണ് ഓണം ആഘോഷിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10. 30ന് മോന്‍സി ഏബ്രഹാമും സോമി ഗുപ്തയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോട് കൂടി ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം ആയി. തുടര്‍ന്നു നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി കുട്ടികളുടെ നൃത്ത നൃത്യങ്ങളും മലയാളി മങ്കമാരുടെ തിരുവാതിരയും ആവേശമായി.
വൂസ്റ്റര്‍ കലാവേദിയുടെ തിരുവാതിര റോക്ക് അഥവ ചാന്ത്‌പൊട്ട് ഡാന്‍സ്, സുനില്‍ ജോര്‍ജ് ടീമിന്റെ പുലികളി, മുത്തുക്കുടകളുടേയും താലപ്പൊലിയുടേയും അകമ്പടിയോടു കൂടിയുള്ള മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വടംവലി മത്സരം ദമ്പതികളുടെ കാലുകെട്ടി ഓട്ടം തുടങ്ങിയവയെല്ലാം കാണികളില്‍ കൗതുകം ഉണര്‍ത്തി.
ദീപാസ് തട്ടുകടയുടെ രുചികരമായ നാടന്‍ പഴംപൊരി സുഗിയന്‍ തുടങ്ങിയ പലഹാരങ്ങളോട് കൂടിയ ചായക്കട കൂടിയായപ്പോള്‍ ഏവര്‍ക്കും കൂടുതല്‍ ആവേശമായി. തുടര്‍ന്ന് നടന്ന തീറ്റ മത്സരം എല്ലാവരിലും ആവേശം ഉണര്‍ത്തി. ഒന്നര മണിക്കൂര്‍ കൊണ്ട് 275 ല്‍ പരം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ആഘോഷം നടത്താന്‍ കഴിഞ്ഞത് കമ്മറ്റി അംഗങ്ങളുടെയും മറ്റ് അഭ്യുദയ കാംക്ഷികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണന്ന് സെക്രട്ടറി മോന്‍സി എബ്രഹാം പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനത്തിന് ശേഷം പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും നന്ദിപ്രകാശനത്തോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല