അലാസ്‌ക എയര്‍ലൈന്‍സിന്റെ ലഗേജ് അറയില്‍ നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. ലാന്‍ഡിംഗിന് ശേഷം നടത്തിയ പരിശോധനയില്‍ റാംപ് വര്‍ക്കര്‍ ലഗേജ് റൂമില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി വിട്ടയച്ചു. ഇയാള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പൂലര്‍ച്ചെയുള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറിയ ഇയാള്‍ ലഗേജ് റൂമില്‍ ഇരുന്ന് ഉറങ്ങി പോയതാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന് 14 മിനിറ്റുകള്‍ക്ക് ശേഷമാണ് ഇയാള്‍ എഴുനേറ്റത്. അപ്പോളാണ് ഇയാള്‍ ബഹളം വെച്ചതും വിമാനത്തിന്റെ ബോഡിയില്‍ അടിച്ച് ശബ്ദമുണ്ടാക്കിയതും.
ഇയാള്‍ മദ്യപിക്കുകയോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയുന്നതിനായി ഡ്രഗ് ടെസ്റ്റ് നടത്തിയെന്നും ഇല്ലെന്ന് കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പെ ഇയാളെ കാണാനില്ലെന്ന് മനസ്സിലായിരുന്നെങ്കിലും ഷിഫ്റ്റ് കഴിഞ്ഞതിനാല്‍ വീട്ടില്‍ പോയിരിക്കുമെന്ന് കരുതി. ഇയാളുടെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയുമില്ല. ഇയാള്‍ വീട്ടില്‍ പോയിരിക്കുമെന്ന് കരുതി ഇവര്‍ പിന്നീട് അന്വേഷണങ്ങള്‍ നടത്തിയുമില്ല.
ഇയാളെ വിമാനത്താവളത്തില്‍ നിന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സിയാറ്റിലില്‍നിന്ന് വിമാനം വീണ്ടും ലോസ് ആഞ്ചല്‍സിലേക്ക് പറന്നുയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല