ദൈനംദിന ജീവിതം നമ്മള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വരുമാന മാര്‍ഗ്ഗമായി നമ്മള്‍ ചെയ്യുന്ന ജോലിയെ അടിസ്ഥാനപ്പെടുത്തിയാണ്. വീട്ടുജോലിയും ഓഫീസ് ജോലിയും ഒരുമിച്ചുകൊണ്ടുപോകുന്നതിന്റെ പ്രയാസം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. അത്‌കൊണ്ട് തന്നെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്ത് കാശുണ്ടാക്കുവാനാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം.
എന്നാല്‍ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് മറ്റുളളവരെ അപേക്ഷിച്ച് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. ന്യൂയോര്‍ക്ക് പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ തിമോത്തി ഗോള്‍ഡനാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവരുടെ സ്ഥിതി ചെകുത്താനും കടലിനും ഇടയിലാണെന്നാണ് തിമോത്തി ഗോള്‍ഡന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരേസമയം കുടുംബത്തിന്റെയും ജോലിയുടെയും ഉത്തരവാദിത്ത്വങ്ങളാല്‍ പിരിമുറുക്കത്തിലാണത്രെ ഭൂരിപക്ഷവും.
ഓഫീസ് ജോലിയും വീട്ടുജോലിയും ചെയ്യേണ്ടിവരുന്നവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് ദി ഡെയ്‌ലി ടെലഗ്രാഫ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരക്കാര്‍ സാധാരണ ജോലി ചെയ്യുന്നവരെക്കാള്‍ കൂടുതല്‍ ക്ഷീണിതരായാണ് കാണപ്പെടുന്നതെന്ന് ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല