1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2012

ലോകബാങ്ക് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാന്‍ മൂന്നു സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ നല്‍കി. അമെരിക്കന്‍ പൗരനും ഡര്‍ട്ട് മൗത്ത് കോളെജ് പ്രസിഡന്‍റുമായ ജിം യോങ് കിങ്, കൊളംബിയന്‍ സ്വദേശിയും കൊളംബിയ യൂനിവേഴ്സിറ്റി പ്രൊഫസറുമായ ജോസ് അന്‍റോണിയൊ ഒകാമ്പിയൊ, നൈജീരിയന്‍ ധനകാര്യമന്ത്രി ഗോസി ഒകൊന്‍ജൊ എന്നിവരാണു നോമിനേഷന്‍ നല്‍കിയത്. ഇന്നലെയായിരുന്നു നോമിനേഷന്‍ നല്‍കാനുളള അവസാന തിയതി.

ഇപ്പോഴത്തെ പ്രസിഡന്‍റായ റോബര്‍ട്ട് സോളിക്കിന്‍റെ കാലാവധി ജൂണില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ്. അമെരിക്കന്‍ പൗരത്വമുളളവരെയായിരുന്നു ഇതുവരെ ലോകബാങ്കിന്‍റെ തലപ്പത്തു നിയമിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തന പരിചയവും കഴിവും മാനദണ്ഡമാക്കണമെന്നു ബ്രിക്സ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വാഷിങ്ടണില്‍ ലോകബാങ്കിന്‍റെ എക്സിക്യുട്ടിവ് ഡയറക്റ്റേഴ്സ് നടത്തുന്ന ഇന്‍റര്‍വ്യുവിനു ശേഷമായിരിക്കും പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.