ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മറികടക്കാനായി ദക്ഷിണേഷ്യയില്‍ പ്രതിമാസം പത്തുലക്ഷം തൊഴിലവസരം സൃഷ്ടിക്കണമെന്നു ലോകബാങ്കിന്റെ നിര്‍ദേശം.
ഇന്ത്യ ഉള്‍പ്പെടെ വളര്‍ച്ച പ്രാപിക്കുന്ന ശക്തികള്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയായിരിക്കും. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുള്ള ക്ഷീണത്തില്‍ നിന്ന് ഇനിയും കാര്യമായി ഉണര്‍ന്നിട്ടില്ല.
ദക്ഷിണേഷ്യയില്‍ വളര്‍ച്ചസ്ഥിരമായി നില്‍ക്കുന്നതിനും ദാരിദ്യ്രം കുറയ്ക്കുന്നതിനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
എന്നിരുന്നാലും 2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ദക്ഷിണേഷ്യയിലെ തൊഴില്‍ ലഭ്യത പ്രതിമാസം എട്ടുലക്ഷമായിരുന്നു. നിലവാരമുള്ള തൊഴിലിനേക്കാളുപരി എത്രമാത്രം നിലവാരമുള്ള തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നുവെന്നതിനാണു പ്രാധാന്യമെന്നു ലോകബാങ്കിന്റെ ദക്ഷിണേഷ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കല്‍പ്പന കൊച്ചാര്‍ മുന്നറിയിപ്പു നല്‍കുന്നു.
15 നും 34നും ഇടയ്്ക്കു പ്രായമുള്ള ജനങ്ങള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ ശരാശരി വര്‍ഷം 7.1 വര്‍ഷമാണ്. ഇന്ത്യ ഇപ്പോഴും താഴ്ന്ന വരുമാന ഗണത്തില്‍പ്പെടുന്ന ഇടത്തരം രാജ്യങ്ങളിലൊന്നാണ്. തൊഴില്‍ദൌര്‍ലഭ്യം, രാഷ്ട്രീയ അഴിമതി, അസ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ തമ്മില്‍ ശക്തമായ പരസ്പര ബന്ധമാണുള്ളതെന്നു ലോകബാങ്ക് വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല