സ്വന്തം ലേഖകന്‍: മോശം കാലാവസ്ഥയില്‍ പാരീസില്‍ ലോക കാലാവസ്ഥാ സമ്മേളനത്തിന് തുടക്കം, നഗരം കനത്ത സുരക്ഷാ വലയത്തില്‍. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ആഗോള സമ്മേളനം നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയും ഉള്‍പ്പടെ 147 രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തിനെത്തുന്നുണ്ട്.
കഴിഞ്ഞ നവംബര്‍ 13 ന് ലോകത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്നുള്ള മോശം കാലാവസ്ഥയിലാണ് സമ്മേളനം. 129 പേര്‍ കൊല്ലപ്പെടുകയും 350 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ പാരീസില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തില്‍ വിവിധ ഫോറങ്ങളിലായി 40,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതാപനം ലഘൂകരിച്ച് കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഒരു ഉറച്ച ഉടമ്പടിക്ക് ലോകനേതാക്കള്‍ രൂപംനല്‍കുമെന്ന് പ്രതീക്ഷയിലാണ് എല്ലാവരും.
പാരീസിലെ ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് നടക്കുന്ന സമ്മേളനമായതിനാല്‍, കാലാവസ്ഥാ ഉടമ്പടിയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍, ഒരു ആഗോള ഉടമ്പടി സംബന്ധിച്ച് വിവിധ കക്ഷികള്‍ക്കിടയില്‍ ശക്തമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല