ഗ്രൂപ്പ് സി- ശ്രീലങ്ക,സൌത്ത് ആഫ്രിക്ക,സിംബാബ്വെ.
സൂപ്പര്‍ 8 സാദ്ധ്യത-(ശ്രീലങ്ക,സൌത്ത് ആഫ്രിക്ക)
ഇതൊരു ഓപ്പണ്‍ ഗ്രൂപ്പ് ആണ് .വിശ്വസിക്കാനാവാത്ത അദ്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ 2 വന്പന്‍ ടീമുകളും സൂപ്പര്‍ 8 ഇല്‍ എത്തും .ഈ ടൂര്‍ ണമെന്റിലെ തന്നെ എറ്റവും ക മ്പോസ്ഡ് ആയ 2 ടീമുകളാണു ശ്രീലങ്കയും സൌത്ത് ആഫ്രിക്കയും . ശ്രീലങ്കക്ക് തീര്‍ച്ചയായും ഹോം അഡ്വാന്ടേജ് ഉണ്ട്.ഹെവി ബാറ്റിം ഗ് ലൈന്‍ അപ്പും ബൌളിം ഗിലെ വ്യത്യസ്തതയും അവരെ കരുത്തരാക്കുന്നു.തിലകരത്നെ ദില്‍ ഷനും മഹേല ജയവര്‍ ധനെയും കുമാര്‍ സംഗക്കാരയും അടങ്ങുന്ന തകര്‍ പ്പന്‍ ടോപ്പ് ഓര്‍ ഡര്‍ ബാറ്റിം ഗ് നിര.ദിനേഷ് ചണ്ടിമാല്‍ ,തിസ്സാര പേരേര,ആഞ്ചലോ മാത്യൂസ് എന്നിവരടങ്ങുന്ന മധ്യനിര,ലതീഷ് മാലിം ഗ,അജാന്ത മെന്ഡിസ് എന്നിവരടങ്ങുന്ന ബൌളിം ഗ് ലൈന്‍ അപ്പ്.ശ്രീലങ്ക തയ്യാറെടുത്തു കഴിഞ്ഞു.നാട്ടിലെ പിച്ചുകളുമായിട്ടുള്ള അടുത്ത പരിചയം അവര്‍ ക്ക് മുതല്‍ കൂട്ടാകും .ജീവന്‍ മെന്‍ഡിസ് ,തിരിമാനേ,മുനവീര എന്നീ യുവതാരങ്ങള്‍ ഇത്തവണ ശ്രദ്ധിക്കപ്പെടും .
ക്യാപ്റ്റന്‍ മഹേല ജയവര്‍ ധനയുടെ ഫോം നിര്‍ ണായകമാകും .ക്രിക്കറ്റിലെ 3 ഫോര്‍ മാറ്റുകളിലും അവക്ക് യോജിച്ച രീതിയില്‍ കളിക്കുന്ന അപൂര്‍ വം കളിക്കാരില്‍ ഒരാളാണു മഹേല.ഇം പ്രവൈസ്ഡ് ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണു അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.ദില്‍ ഷന്‍ ആണെങ്കില്‍ ലോക ക്രിക്കറ്റിലെ തന്നെ മികച്ച അറ്റാക്കിം ഗ് ബാറ്റ്സ്മാന്മാരില്‍ ഒരാള്‍ .ആഞ്ചലോ മാത്യൂസ് എന്ന മധ്യനിരയിലെ ഫിനിഷറുടെ ഫോം ആയിരിക്കും ഇത്തവണ ശ്രീലങ്കയുടെ കിരീട സാദ്ധ്യതകളെ സ്വാധീനിക്കുന്ന ഘടകം . ബൌളിം ഗ് നിരയുടെ കുന്തമുന ലതീഷ് മാലിം ഗയാണു .അടുത്തകാലത്തായി ഫോമിലല്ലെങ്കിലും മാലിം ഗയെ അവഗണിക്കാന്‍ ആര്‍ ക്കുമാകില്ല.ടോ ക്രഷിം ഗ് യോര്‍ ക്കറുകളും പേസ് വേരിയേഷനും അയാളെ എന്നും അപകടകാരിയാക്കുന്നു. മാലിം ഗയുടെ ബൌളിം ഗ് സ്ഥിരമായി ശ്രീലങ്കക്കെതിരെ കളിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങളിലെ ബാറ്റ്സ്മാന്മാര്‍ പതിയെ പഠിച്ചെടുത്തതാണു ഇന്നത്തെ അയാളുടെ ഫോമില്ലായ്മക്ക് കാരണം .എന്തായാലും ഈ ലോകകപ്പില്‍ അയാള്‍ പുതിയ വേരിയേഷനുകളുമായി എത്തും എന്നു പ്രതീക്ഷിക്കാം .വലിയ പ്രതീക്ഷകള്‍ ഉണര്‍ ത്തിയ ശേഷം മങ്ങിപോയ അജാന്ത മെന്ഡിസ് എന്ന മിസ്റ്ററി സ്പിന്നറുടെ തിരിച്ചു വരവ് ശ്രദ്ധേയമാണു.ശ്രിലങ്കന്‍ സാഹചര്യങ്ങളില്‍ മെന്‍ ഡിസ് ഇന്നും അപകടകാരി തന്നെ. . പ്രായമേറിയ ഒരു ടോപ് ഓര്‍ ഡര്‍ ബാറ്റിം ഗ് നിരയാണു ശ്രീലങ്കയുടെ ദൌര്‍ ബല്യം .മധ്യനിര പലപ്പോഴും സ്ഥിരത പുലര്‍ ത്തുന്നുമില്ല.
പൂര്‍ണതയോട് എറ്റവും അടുത്തു നില്ക്കുന്ന ടീം ,അതാണു സൌത്ത് ആഫ്രിക്ക.ഹാഷിം ആം ല എന്ന ക്ളാസ് ഓപ്പണര്‍ ടി-20 യിലും തന്റെ മിന്നുന്ന ഫോം തുടരുകയാണു. ആം ലയുടെ സ്ട്രോക്ക് പ്ളേ മനോഹരമായ ഒരു കാഴ്ച്ചയാണു. ടി-20 ക്കു പറ്റിയ ശൈലി അല്ല എന്നാണു ആദ്യം വിലയിരുത്തപ്പെട്ടതെങ്കിലും പതിയെ ആം ല അം ഗീകാരം നേടിയെടുത്തു.ശൈലിയില്‍ മാറ്റമൊന്നും വരുത്താതെ തന്റെ മികച്ച ഗ്രൌണ്ട് സ്ട്രോക്കുകളുടെ സഹായത്തോടെയാണു ആം ല ടി-20 യും കളിക്കുന്നത്.ജാക് കാല്ലിസ് എന്ന ലോകം കണ്ട എക്കാലത്തെയും മികച്ച ആള്‍ റൌണ്ടര്‍ മാരില്‍ ഒരാള്‍ സൌത്ത് ആഫ്രിക്കന്‍ പടയുടെ കരുത്ത് കൂട്ടുന്നു.കാല്ലിസ് ആയിരിക്കും അവരുടെ ആങ്കര്‍ റോള്‍ കൈകാര്യം ചെയ്യുന്നത്.
അവരുടെ ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്സ് ഇന്നു ടി-20 യിലെ എറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ആണു .ടി-20 യില്‍ എറ്റവുമധികം ഇമാജിനേഷന്‍ പ്രകടമാക്കുന്ന കളിക്കാരനാണയാള്‍ .ജെ.പി ഡുമിനി എന്ന കരുത്തനായ മധ്യനിരക്കാരന്‍ അവരുടെ നിരയിലുണ്ട്.ആല്‍ ബി മോര്‍ ക്കലും പീറ്റേഴ്സണും അവരുടെ ബാറ്റിം ഗിനു ഡെപ്ത് പ്രദാനം ചെയ്യുന്നു. അസാധാരണ കരുത്തുള്ള ബൌളിം ഗ് നിരയാണവരുടേത്.ഡെയില്‍ സ്റ്റെയിന്‍ ,മോര്‍ ണെ മോര്‍ ക്കല്‍ എന്നീ ലോകോത്തര ഫാസ്റ്റ് ബൌളര്‍ മാരും ,വെയിന്‍ പാര്‍ ണെലിന്റെയും ടോട്സോബെയുടെയും ഇടം കയ്യന്‍ പേസ് ബൌളിം ഗും ,ജൊഹാന്‍ ബോതയുടെ സ്പിന്നും അവരെ ഈ ടൂര്‍ ണമെന്റിലെ തന്നെ എറ്റവും ശക്തമായ ബൌളിം ഗ് നിരയാക്കുന്നു.ലോകത്തിലെ എറ്റവും മികച്ച ഫീല്ഡിം ഗ് സൈഡുകളില്‍ ഒന്നായിരുന്നു എന്നും ദക്ഷിണാഫ്രിക്ക.ജോണ്ടി റോഡ്സിലൂടെ തുടങ്ങി ,ഗിബ്ബ്സിലൂടെ സഞ്ചരിച്ചു ഇപ്പോള്‍ ഒരു പറ്റം മികച്ച ഫീല്‍ ഡര്‍ മാരില്‍ എത്തി നില്ക്കുന്നു ഈ പാരമ്പര്യം .ഇത്തവണയും അവര്‍ തന്നെയാണു മികച്ച ഫീല്ഡേഴ്സിനെ അണിനിരത്തുന്നത് . ഓപ്പണര്‍ റിചാര്‍ ഡ് ലെവിയുടെ ഫോമില്ലായ്മയും പ്രതിസന്ധികളില്‍ തകരുന്ന മധ്യനിരയുമാണു അവരുടെ വീക്ക് പോയന്റ്സ് .
വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലെങ്കിലും സിബാംബ് വെയുറ്റെ നിരയില്‍ ചില മികച്ച അറ്റാക്കിം ഗ് ബാറ്റ്സ്മാന്മാര്‍ ഉണ്ട്.ഓപ്പണര്‍ സിബാണ്ട,ക്യാപ്റ്റന്‍ ബ്രെണ്ടന്‍ ടെയ്ലര്‍ ,എല്ട്ടണ്‍ ചിഗുമ്പാര,ഹാമില്ട്ടണ്‍ മസാക്കഡ്സ ,ക്രെയ്ഗ് ഇര്‍ വിന്‍ എന്നിവരാണു അവരുടെ കരുത്ത് .റേ പ്രൈസിന്റെ ഇടം കയ്യന്‍ സ്പിന്നും കൂട്ടിനുണ്ട്.ദക്ഷിണാഫ്രിക്കയെ മുന്പ് തോല്പിച്ചിട്ടുണ്ട് എന്നത് അവരെ പ്രചോദിപ്പിക്കാതിരിക്കില്ല .തങ്ങളുടേതായ ഒരു ദിവസം ,അതാണു അവരുടെ പ്രതീക്ഷ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല