1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2022

സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ലോകകപ്പിനോടനുനബന്ധിച്ച് ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഒമാനില്‍ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ചു. 60 ദിവസത്തെ കാലാവധിയുള്ള സൗജന്യ വീസയാണു ലഭിക്കുകയെന്നു പാസ്‌പോര്‍ട്ട് ആന്റ് സിവില്‍ സ്റ്റാറ്റസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ലെഫ്. കേണല്‍ അഹമദ് ബിന്‍ സഈദ് അല്‍ ഗഫ്‌രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുടുംബാംഗങ്ങളെയും ഇവര്‍ക്കൊപ്പം ഒമാനില്‍ താമസിപ്പിക്കാനാകും.

11 ഗവര്‍ണറേറ്റുകളിലായി 20,000 ഹോട്ടല്‍ മുറികളും 200 റിസോര്‍ട്ടുകളുമാണ് രാജ്യത്ത് ലോകകപ്പ് ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്നത്. ദോഹയിലേക്ക് ഒമാന്‍ എയറിന്റെ പ്രതിദിന സര്‍വീസുകളുമുണ്ടാകും. ഫുട്‌ബോള്‍ ആരാധകര്‍ക്കായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലെ ഒമാന്‍ ഗാര്‍ഡനില്‍ വേള്‍ഡ് കപ്പ് ഫെസ്റ്റിവലും അരങ്ങേറും. 9,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണു ഫെസ്റ്റിവല്‍ ഒരുക്കുന്നത്.

ഒമാൻ എയറിലെ ഗവൺമെന്റ് അഫയേഴ്സ് സീനിയർ ഡയരക്ടർ ഡോ. ഖാലിദ് ബിൻ അബ്ദുൾ വഹാബ് അൽ ബലൂഷിയാണ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യമറിയിച്ചത്. ഒമാനിൽനിന്ന് ഖത്തറിലേക്ക് പ്രതിദിനം 3000 ഫുട്‌ബോൾ ആരാധകരെയാണ് ഒമാൻ എയർ പ്രതീക്ഷിക്കുന്നത്. അതേസമയം, ‘ഹയാ’ കാർഡ് ഉടമകൾക്കായി സുൽത്താനേറ്റ് മൾട്ടി-ട്രിപ്പ് ടൂറിസ്റ്റ് വിസയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹയാ കാർഡുടമകൾക്കുള്ള ലോകകപ്പ് ഫാൻ വിസ സൗജന്യമായിരിക്കും. 60 ദിവസത്തേക്കാണ് ഫാൻ വിസയുടെ കാലാവധി. ഇവർക്ക് തന്റെ കുടുംബത്തെയും കൊണ്ടുവന്ന് ഒമാനിൽ താമസിക്കാൻ അനുമതിയുണ്ടാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.