1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2015

സ്വന്തം ലേഖകന്‍: ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡറേഷന്‍ന്റെ ആഭിമുഖ്യത്തില്‍ ഇറ്റലിയിലെ ബെല്ലാരിയയില്‍ നടന്ന വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. സപ്ത രാമന്‍ നമ്പൂതിരിയാണ് ഫോക് ഡാന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ചരിത്രം കുറിച്ചത്.

31 രാജ്യങ്ങളില്‍ നിന്നുമായി 1600 ഓളം നര്‍ത്തകര്‍ 20 വ്യത്യസ്ത നൃത്ത വിഭാഗങ്ങളിലായി പങ്കെടുക്കുന്ന മത്സരമാണ് വേള്‍ഡ് ഡാന്‍സ് ചാമ്പ്യന്‍ഷിപ്പ്. കടുത്ത മത്സരം അതിജീവിച്ചായിരുന്നു സപ്ത ഈ അത്യപൂര്‍വ വിജയം നേടിയത്.

അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചാണ് സപ്ത ചാമ്പ്യന്‍ഷിപ്പിനെത്തിയത്. അയര്‍ലണ്ടില്‍ നിന്നും ആദ്യമായി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് വിജയം നേടുന്ന മലയാളി പെണ്‍കുട്ടിയെന്ന ഖ്യാതിയും സപ്ത സ്വന്തമാക്കി.

ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡ് കഴിഞ്ഞ വര്‍ഷം നടത്തിയ കിഡ്‌സ് ഫെസ്റ്റ് നൃത്ത മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയതാണ് സപ്തക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള വഴി തുറന്നത്. ശാസ്ത്രീയ നൃത്തത്തില്‍ കൂടുതല്‍ അറിവ് നേടി മികച്ച ഒരു നര്‍ത്തകിയാവുക എന്നതാണ് സപ്തയുടെ ആഗ്രഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.