1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2011

ആഗോള സമ്പദ്വ്യവസ്ഥ അനുഭവിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് അന്താരാഷ്ട്ര നാണ്യനിധിയിലൂടെ പിന്തുണ നല്‍കാന്‍ തയാറാണെന്നു ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക(ബ്രിക്സ്) എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ആഗോള സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഐഎംഎഫോ സമാന സംഘടനകളോ മുന്നോട്ടുവന്നാല്‍ അതിനു ബ്രിക്സ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബന്ധപ്പെട്ട രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗം അറിയിച്ചു.

നയപരമായ കാര്യങ്ങളില്‍ അന്താരാഷ്ട്ര സഹകരണം നിലനിര്‍ത്തുന്നതിനൊപ്പം ജി 20 വഴിയുള്ള സഹകരണം തുടരാനും ധാരണയായി. ഐഎംഎഫിന്റേയും ലോക ബാങ്കിന്റേയും വാര്‍ഷികയോഗത്തിലാണ് ധനമന്ത്രിമാരുടെ ഈ ധാരണ ഉണ്ടായത്. പല രാജ്യങ്ങള്‍ക്കും ഇപ്പോഴുള്ള താഴ്ന്ന ക്വോട്ടയില്‍ ഇന്ത്യന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ആശങ്ക പ്രകടിപ്പിച്ചു.

ഐഎംഎഫിന്റെ ഭരണകാര്യങ്ങളില്‍പ്പോലും വേണ്ടത്ര പ്രാതിനിധ്യം നല്‍കാന്‍ തയാറാകുന്നില്ല. വരുമാനം കുറഞ്ഞതും വികസ്വര രാജ്യങ്ങള്‍ക്കും വേണ്ടി ബഹുരാഷ്ട്ര ബാങ്കുകള്‍ കൂടുതല്‍ വിഭവ സമാഹരണം നടത്തണമെന്ന് യോഗത്തിനു ശേഷം ധനമന്ത്രിമാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രണബ് മുഖര്‍ജി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ പൊതുധാരണയുണ്െടന്നും ആഗോള സാമ്പത്തികകുഴപ്പങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്പും മറ്റു സമൂഹങ്ങളും ഗൌരവതരമായ ശ്രമങ്ങള്‍ നടത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ആഗോളതലത്തില്‍ ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു വികസിത രാജ്യങ്ങള്‍ കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ധാന്യ ഉത്പാദനം വര്‍ധിപ്പിക്കണമെന്നും പ്രണബ് മുഖര്‍ജി നിര്‍ദേശിച്ചു. ഭക്ഷ്യോത്പന്നങ്ങള്‍ക്കു സമീപകാലത്തുണ്ടായ വില വര്‍ധന വളര്‍ച്ചപ്രാപിക്കുന്ന രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കു ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

വെല്ലുവിളികളെ നേരിടാന്‍ സമവായത്തിലൂടെയുള്ള തയാറെടുപ്പുകളെപ്പറ്റി ചര്‍ച്ച ചെയ്തുവെന്നും ധനസഹായം പോലെയുള്ള വാക്കുകളുടെ ഉപയോഗത്തില്‍ നിന്നു രക്ഷപ്പെടാനാണു ശ്രമിച്ചതെന്നും യൂറോപ്യന്‍ യൂണിയനും മറ്റുള്ളവരുമായി ഒന്നിച്ചിരുന്നു പ്രവര്‍ത്തിക്കുമെന്നും റഷ്യന്‍ ഉപധനമന്ത്രി സെര്‍ജി സ്റോര്‍ചാക് പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.