വളര്‍ച്ചയിലുണ്ടാകുന്ന ഇടിവും നിക്ഷേപക വിശ്വാസം നഷ്ടപ്പെടുന്നതും മൂലം ലോക സമ്പദ്വ്യവസ്ഥ അപകടാവസ്ഥയിലേക്കു നീങ്ങുകയാണെന്ന് ലോകബാങ്ക് അധ്യക്ഷന്‍ റോബര്‍ട്ട് സോളിക്ക്.
അമേരിക്കയും യൂറോപ്പും അവരുടെ കടബാധ്യതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഭക്ഷ്യവിലക്കയറ്റവും ഉത്പന്നവിപണിയിലെ അസ്ഥിരതകളും ദരിദ്രരെയും സാമ്പത്തികശേഷി കുറഞ്ഞവരെയും ശ്വാസം മുട്ടിക്കുകയാണ്. യൂറോപ്പിലെ പ്രതിസന്ധി അവിടെ മാത്രമല്ല, ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാമേഖലകളെയും ബാധിച്ചിട്ടുണ്ട്. എന്റെ രാജ്യമായ അമേരിക്ക ആദ്യം ചെയ്യേണ്ടത് സ്വന്തം കടബാധ്യത പരിഹരിക്കുക എന്നതാണ്. ഇതുകൂടാതെ സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്ക് നികുതി പരിഷ്കരിക്കണം. മാത്രമല്ല, വ്യക്തമായ ഒരു വ്യാപാരനയവും ആവിഷ്കരിക്കണമെന്ന് റോബര്‍ട്ട് സോളിക് പറഞ്ഞു. ലോകബാങ്ക് നടത്തിയ പഠനം അനുസരിച്ച് സാമ്പത്തികവളര്‍ച്ച നേടുന്ന കാര്യത്തില്‍ ചൈനയെ കണ്ടുപഠിക്കാനാണ് താന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വരുമാനമുള്ള രാജ്യമായി ചൈന മാറുമെന്ന് സോളിക് പറയുന്നു.
കയറ്റുമതിയും നിക്ഷേപവളര്‍ച്ചയും മാത്രം ലക്ഷ്യം വച്ചുകൊണ്ട് ഒരു രാജ്യത്തിന് എങ്ങനെ വികസിക്കാനാകുമെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണെങ്കിലും ആളോഹരി വരുമാനം ഇപ്പോഴും 4260 ഡോളറിന് അടുത്തു മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല