സാമ്പത്തിക മേഖല തകരുമെന്ന് ആരെങ്കിലും പറയാന്‍ കാത്തിരിക്കുകയാണെന്ന് തോന്നുന്നു ഓഹരി വിപണികള്‍ കൂപ്പുകുത്താന്‍ . ലോകമെന്നും സാമ്പത്തികരംഗം തകരുമെന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ആഗോള കമ്പോളങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. തുടര്‍ന്നു ബ്രിട്ടീഷ് ഓഹരി കമ്പോളവും കഴിഞ്ഞ ദിവസം വന്‍ ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചത്, മറ്റൊരു സാമ്പത്തിക മാന്ദ്യം കൂടി ആസന്നമായെന്നു ഉറപ്പിച്ചു കൊണ്ട് ബ്രിട്ടീഷ് കമ്പനികളുടെ കഴിഞ്ഞ ദിവസത്തെ വിപണിയിലെ നഷ്ടം 60 ബില്യന്‍ പൌണ്ടാണ്. എഫ്ടിസിഇ ഇന്ഡക്സ് 5 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്നു യുകെ കമ്പനികള്‍ 64 ബില്യന്‍ പൌണ്ടിന്റെ ഭീമമായ നഷ്ടമാണ് സഹിക്കേണ്ടി വന്നത്.
ആഗോള വിപണിയെ മൊത്തത്തില്‍ ഈ തകര്‍ച്ച ബാധിച്ചിട്ടുണ്ട്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് ഇതേതുടര്‍ന്ന് നഷ്ടമായത് നൂറുകണക്കിന് ബില്യന്‍ പൌണ്ടുകള്‍ ആണെന്നതാണ് ഈ സ്ഥിതിഗതിയെ ഏറ്റവും കൂടുതല്‍ വഷളാക്കുന്നത്. ഫ്രാന്‍ഫൂര്‍ത്ടിലെ ദാക്സിനും പാരിസിലെ CAC 40 ക്കും നാല് ശതമാനത്തിലേറെ നഷ്ടമാണ് സംഭവിച്ചത്, അതേസമയം ന്യൂ യോര്‍ക്കില്‍ ദൌ ജോണ്‍സിനും കഴിഞ്ഞ ദിവസം സംഭവിച്ച 2.5 ശതമാനത്തിന്റെ ഇടിവിനു തൊട്ടു പിന്നാലെ ഇന്നലെയും 3 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇനിയുമൊരു സാമ്പത്തിക മാന്ദ്യം താങ്ങാന്‍ ബ്രിട്ടന് ശേഷിയില്ലെന്നിരിക്കെ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിപണിയിലെ വീഴ്ചകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചു കൊണ്ടിരിക്കുന്നത് ബാങ്കുകളെ ആണെന്നതാണ് ദുരന്തത്തിന് ആക്കം കൂട്ടുന്നത്. തന്മൂലം പലിശ നിരക്ക് ഉയര്‍ത്താനാകില്ല എന്നതിനൊപ്പം പെന്‍ഷന്‍ കാത്തിരിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കും. അതേസമയം ഐഎംഎഫ് ഈ ആഴ്ചയുടെ തുടക്കത്തില്‍ നല്‍കിയ ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന മുന്നറിയിപ്പിനെ ശരി വെക്കുന്നതാണ് ഇപ്പോള്‍ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങള്‍.
ബ്രിട്ടന്‍ വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാന്‍ ആറില്‍ ഒന്ന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബ്രിട്ടനിലെ തൊഴിലില്ലായ്മയും സാമ്പത്തിക മേഖലയെ വന്‍ തോതില്‍ ബാധിച്ചിട്ടുണ്ട്. 2008 ലേക്കാള്‍ വലിയൊരു മാന്ദ്യത്തിലെക്കാവും ഇനി സാമ്പത്തിക മേഖല നീങ്ങുക എന്നതാണ് ഏവരെയും അലട്ടുന്നതു. എന്തായാലും പ്രതീക്ഷയ്ക്കൊരു വകയും കാണുന്നില്ലയെന്നു വിദഗ്തര്‍ മുന്നറിയിപ്പ് തന്നിരിക്കുന്ന സ്ഥിതിക്ക് ഇരട്ട മാന്ദ്യമാണോ ബ്രിട്ടനെ പിടിച്ചു താഴ്ത്തുന്നതെന്നാണ് ഇനി അറിയാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല