സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ഉച്ചക്കോടിക്ക് വ്യക്തമായ സമവായത്തിലെത്താന്‍ സാധിച്ചില്ല. കടക്കെണി മൂലം ബുദ്ധിമുട്ടിലാവുന്ന ബാങ്കുകളെ സഹായിക്കുന്ന കാര്യത്തില്‍ പോലും കൃത്യമായ നിലപാടിലെത്താന്‍ അംഗരാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ചര്‍ച്ച തുടരുകയാണ്.
ഗ്രീക്ക് പ്രതിസന്ധിക്കു സമാനമായ പ്രശ്‌നങ്ങള്‍ ഇറ്റലിയും സ്‌പെയിനും നേരിടുന്നുണ്ടെന്നാണ് സമ്മേളന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രസല്‍സിലേക്ക് എത്തിയ ഉടനെ തന്നെ ജര്‍മന്‍ ചാന്‍സലര്‍ എഞ്ചെലാ മെര്‍ക്കല്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഗ്രീസിനു നല്‍കുന്ന സാമ്പത്തികപാക്കേജിന്റെ കാര്യത്തിലും പ്രതിസന്ധിക്ക് ശാശ്വതപരിഹാരം തേടുന്ന യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഫെസിലിറ്റി(ഇഎഫ്എസ്എഫ്)യെ സംബന്ധിച്ചുമാണ് ഏറെ തര്‍ക്കം നിലനില്‍ക്കുന്നത്.
പരിഹാരം നീണ്ടു പോവുന്നത് യൂറോപ്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡാക്‌സ്, ബിഇഎല്‍, സിഎസി വിപണികളില്‍ കാര്യമായ ട്രേഡിങ് നടന്നിട്ടില്ല. അതേ സമയം യൂറോപ്യന്‍ പ്രതിസന്ധിക്കു പരിഹാരമാവുമെന്ന മുന്‍വിധിയില്‍ അമേരിക്കന്‍ അവധിവ്യാപാരത്തില്‍ കുതിപ്പ്. സാധാരണ വിപണിയില്‍ ഡൗ ജോണ്‍ 162.42 പോയിന്റിന്റെ നേട്ടമുണ്ടാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല