1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2012

ലണ്ടന്‍ : അമേരിക്കയിലുണ്ടായ വരള്‍ച്ചയും ഇന്ത്യയില്‍ പ്രതീക്ഷിച്ചത്ര മണ്‍സൂണും ലഭിക്കാത്തതും ആഫ്രിക്കയിലെ കടുത്ത ദാരിദ്രവും ലോകത്തെ മറ്റൊരു ഭക്ഷ്യപ്രതിസന്ധിയിലേക്ക് തളളിവിടുകയാണന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഏഷ്യയില്‍ നെല്ലിന് മികച്ച വിളവെടുപ്പാണ് ലഭിച്ചതെങ്കിലും വളര്‍ന്നു വരുന്ന വ്യവസായ വല്‍കൃത ജി20 രാജ്യങ്ങളിലെ ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ സാധിക്കാത്തതിനാല്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. ഒപ്പം അമേരിക്കയിലെ ചോളപ്പാടങ്ങളും റഷ്യയിലെ സോജ കൃഷിയും മോശം കാലാവസ്ഥയെ തുടര്‍ന്ന് മോശം വിളവാണ് നല്‍കിയതെന്ന് ഫ്രഞ്ച് കര്‍ഷകരുടെ സംഘടനയായ ഫെന്‍സി ചൂണ്ടിക്കാട്ടി.

2007- 08 ല്‍ ഉണ്ടായതുമാതിരി ഭക്ഷ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. 2007 -08 കാലഘട്ടത്തിലെ ഭക്ഷ്യ പ്രതിസന്ധി സമയത്ത് അരിയ്ക്കും ഗോതമ്പിനും ഇരട്ടി വിലയായിരുന്നു. ഇന്ത്യയില്‍ മണ്‍സൂണ്‍ ചതിച്ചത് കാരണം പ്രതീക്ഷിച്ചത്ര വിളവ് ലഭിച്ചില്ലെന്നും ഇത് വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ആഗസ്റ്റ് പകുതിവരെ ലഭിച്ച മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.2 ശതമാനം കുറവാണന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിളവ് മോശമായ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ അരിയുടെ ലഭ്യത കുറവ് കാരണം വിലയില്‍ പത്ത് ശതമാനം വരെ ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയും തായ്‌ലാന്‍ഡുമാണ് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍.

മോശം കാലാവസ്ഥ വിളവെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ വരും മാസങ്ങളില്‍ അവശ്യസാധനങ്ങള്‍ക്ക് വില കയറാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഭക്ഷ്യമന്ത്രി കെ.വി. തോമസ് പാര്‍ലമെന്റിന് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ ശക്തമായിരിക്കുന്ന എല്‍ നിനോ പ്രതിഭാസമാണ് ലോകത്തെ ആകമാനം വരള്‍ച്ചയിലേക്ക് തളളിയിട്ടിരിക്കുന്നത്. ഉത്താരാര്‍ദ്ധഗോളത്തില്‍ അടുത്ത ശരത്കാലമെത്തുന്നത് വരെ ഇതു തുടരുമെന്നാണ് ജപ്പാനിലെ കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ കര്‍ഷക മേഖല 1950ന് ശേഷം നേരിടുന്ന ഏറ്റവും വലിയ വരള്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. രാജ്യത്തെ നാല്പത്തിയെട്ട് സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് ചൂടാണ് ജൂലൈമാസത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ ആറുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ചോള ഉത്പാദനമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വിളവ് കുറഞ്ഞതോടെ ചോളത്തിന്റേയും സോയബീന്റേയും വില കുതിച്ചുയര്‍ന്നതായി അമേരിക്കന്‍ കൃഷി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ചോളത്തിന്റെ വില ഉയര്‍ന്നതോടെ അനുബന്ധ ഉത്പ്പന്നങ്ങളുടെ വില നാല്പത് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.