1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2022

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം ബഹ്റൈന്. ആഗോള തലത്തൽ 21ാം സ്ഥാനമുണ്ട്. ജിസിസി രാജ്യങ്ങളിൽ യുഎഇ (24) രണ്ടാമതും സൗദി അറേബ്യ (25) മൂന്നാമതും കുവൈത്ത് (50) നാലാം സ്ഥാനത്തുമാണ്.

മൊത്ത ആഭ്യന്തര ഉൽപാദനം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം, പൊതുജനങ്ങളുടെ സഹകരണ മനോഭാവം, അഴിമതി എന്നീ 6 ഘടകങ്ങളെ അടിസ്ഥാനമാക്കി 149 രാജ്യങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ടനുസരിച്ച് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഫിൻ‌ലൻഡാണ് ഒന്നാം സ്ഥാനത്ത്.

2021 മു​ത​ൽ​ക്കാ​ണ്​ പ​ട്ടി​ക പു​റ​ത്തു​വി​ടു​ന്ന​ത്. മോ​റി​ത്താ​നി​യ, ജോ​ർ​ഡ​ൻ, ല​ബ​​​നാ​ൻ എ​ന്നി​വ​യാ​ണ്​ ഏ​റ്റ​വും പി​ന്നി​ൽ. ലോ​ക​ത്തി​ലെ മു​ൻ​നി​ര സാ​മ്പ​ത്തി​ക ശ​ക്​​തി​ക​ളൊ​ന്നും സ​ന്തോ​ഷ​ത്തി​​ന്റെ കാ​ര്യ​ത്തി​ൽ ആ​ദ്യ പ​ത്തു​സ്ഥാ​ന​ങ്ങ​ളി​ൽ വ​ന്നി​ല്ല. ഫി​ൻ​ലാ​ൻ​ഡ്, ഡെ​ന്മാ​ർ​ക്ക്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ​ഐ​സ്​​ല​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്സ്​, നോ​ർ​വേ, സ്വീ​ഡ​ൻ, ല​ക്​​സം​ബ​ർ​ഗ്, ന്യൂ​സി​ല​ൻ​ഡ്, ഓ​സ്​​ട്രി​യ എ​ന്നി​വ​യാ​ണ്​ ആ​ദ്യ പ​ത്തു​സ്ഥാ​ന​ങ്ങ​ളി​ൽ.

സ്​​കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ പൊ​തു​വെ ജ​ന​ങ്ങ​ൾ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന​​തെ​ന്നാ​ണ്​ പ​ട്ടി​ക സൂ​ചി​പ്പി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​ളോ​ഹ​രി വ​രു​മാ​നം, സാ​മൂ​ഹി​ക പ​രി​ച​ര​ണം, ശ​രാ​ശ​രി ആ​യു​സ്സ്, സാ​മൂ​ഹി​ക സ്വാ​ത​ന്ത്ര്യം, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്. 136 ആ​ണ്​ ഇ​ന്ത്യ​യു​ടെ സ്ഥാ​നം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.