2015ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ യുഎഇക്ക് 20ാം സ്ഥാനം. യുഎന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
158 രാജ്യങ്ങളുടെ പട്ടികയാണ് ഇവര്‍ പുറത്തിറക്കിയത്. ജിഡിപി, ആളോഹരി വരുമാനം, ആയുര്‍ ദൈര്‍ഖ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. ദുബായിയിലെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ട് ആരംഭിച്ചിരിക്കുന്ന ദുബായ് പ്ലാന്‍ 2021നെ ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
യുഎഇയുടെ അയല്‍ രാജ്യങ്ങളായ ഒമാന്‍ ഖത്തര്‍ സൗദി എന്നിവയ്ക്ക് യഥാക്രമം 22, 28, 35 റാങ്കുകളുള്ളപ്പോള്‍ സൗത്ത് ഏഷ്യയിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുടെ സ്ഥാനം 117ാമതാണ്.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡാണ്. ഐസ്ലന്‍ഡ്, ഡെന്‍മാര്‍ക്ക്, നോര്‍വെ, കാനഡ എന്നിവയാണ് ആദ്യ അഞ്ച് റാങ്കിലുള്ള മറ്റു രാജ്യങ്ങള്‍. പാകിസ്താന്‍, ബംഗ്ലാദേശ്, പാലസ്തീന്‍, ഉക്രെയിന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെയും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. നേരത്തെ 111 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇതാണ് ഇപ്പോള്‍ ആറ് പോയിന്റുകള്‍ കൂടി നഷ്ടപ്പെട്ട് 117ല്‍
എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല