സ്വന്തം ലേഖകന്‍: ലോകാരോഗ്യ ദിനത്തില്‍ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷയുമായി യു.എ.ഇ എമിറേറ്റുകള്‍. രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍ കൊണ്ടുവരുന്നതില്‍ മാതൃകയാണ് യു.എ.ഇ യിലെ എമിറേറ്റുകള്‍. ആരോഗ്യ ഇന്‍ഷൂറന്‍സില്ലാതെ അബൂദബിയിലും ദുബൈയിലും താമസ വിസ ലഭിക്കില്ല.
2006 മുതല്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയ എമിറേറ്റാണ് യു.എ.ഇ യിലെ അബൂദബി.
ദുബൈ എമിറേറ്റിലും ഇപ്പോള്‍ മുഴുവന്‍പേര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. തൊഴിലുടമയാണ് ഇന്‍ഷൂറന്‍സിന്റെ പ്രീമിയം അടക്കേണ്ടത്. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ കുടുംബാംഗങ്ങളുടെ പ്രീമിയം അടക്കണം. തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐഡിയില്‍ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് വിവരങ്ങളും ലഭ്യമായിരിക്കും.
ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ബദല്‍ചികില്‍സക്കും ചെലവ് റീ ഇന്‍പേഴ്‌സ് ചെയ്യുന്ന സംവിധാനമുണ്ട്. ഇന്‍ഷൂറന്‍സ് സേവനദാതാവ് നിശ്ചയിക്കുന്ന ആശുപത്രികളില്‍ മാത്രമേ ചികില്‍സ ലഭിക്കൂ. പ്രീമിയത്തിന്റെ തോതനുസരിച്ച് പരിരക്ഷയും വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കണ്ണ്, പല്ല് തുടങ്ങിയവയുടെ ചികില്‍സക്കും, പ്രസവത്തിനും ഒട്ടുമിക്ക സേവനദാതാക്കളും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല