1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2021

സ്വന്തം ലേഖകൻ: ഇന്ന് ലോക ഹൃദയ ദിനം. പ്രവാസലോകത്തെ മരണ കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹൃദയാഘാതം. ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും മാനസിക സമ്മർദങ്ങളുമൊക്കെ പ്രവാസികളുടെ ഹൃദയാഘാത സാധ്യത ഉയർത്തുന്ന ഘടകങ്ങളാണ്. പ്രവാസ ലോകത്ത് ഒരേ റൂമിൽ താമസിക്കുന്ന ആളുകൾ ആരോഗ്യ സ്ഥിതിയും അസുഖങ്ങളും പരസ്പരം മനസ്സിലാക്കിയിരിക്കണം.

ഹൃദയാഘാതം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ പ്രാഥമിക പരിചരണം ലഭിക്കാൻ ഇത് സഹായകമാകുമെന്നാണ് മെട്രോ മെഡിക്കൽ കെയറിലെ ഡോ ജലീബ് ചൂണ്ടിക്കാട്ടുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിച്ചു ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുക എന്നതു ഏറെ പ്രധാനമാണ്.

ഇത്തരം സന്ദർഭങ്ങളിൽ ഓരോ സെക്കന്‍റും വിലപ്പെട്ടതാണെന്നാണ് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. ഡോക്ടർ അകലെയാണെങ്കിൽ പോലും ഈ രംഗത്ത് ടെലിഹെൽത്ത് സംവിധാനത്തിലൂടെ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. ഹൃദയാരോഗ്യത്തിനായി ഹൃദയങ്ങൾ കോർത്തിണക്കാൻ കൂടി ആഹ്വാനം ചെയ്യുകയാണ് ലോക ഹൃദയ ദിനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.