കിഡ്നി മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട അവയവവും കിഡ്നിതന്നെയാണ്. കിഡ്നിക്ക് സംഭവിക്കുന്ന പ്രശ്നങ്ങള്‍ നമ്മളെ മൊത്തത്തില്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ കാര്യമായ ശ്രദ്ധ കിഡ്നിക്ക് കൊടുക്കേണ്ടത് ജീവന് രക്ഷിക്കാന്‍ അത്യാവശ്യമാണ്. ഇന്നലെയായിരുന്നു (മാര്‍ച്ച് എട്ട്) കിഡ്നിക്കായി മാറ്റിവെച്ചിരുന്ന ദിവസം. ലോകകിഡ്നി ദിനത്തില്‍ ലോകത്തിലെ പല രാജ്യങ്ങളിലും കിഡ്നിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സെമിനാറുകളും ക്ലാസുകളും നടന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് കിഡ്നിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വാര്‍ത്തകളും പ്രചരിക്കുന്നത്.
കിഡ്നിയെന്നൊക്കെ ചുമ്മാതങ്ങ് തള്ളിക്കളയാനൊന്നും പറ്റില്ല. ഒരുദിവസം ഇരുന്നൂറ് ലിറ്റര്‍ രക്തമാണ് കിഡ്നി ശുദ്ധീകരിച്ച് ശരീരത്തിന് നല്‍കുന്നത്. കൂടാതെ രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണുകളെ ബാലന്‍സ് ചെയ്യാനും കിഡ്നി നല്ല ഒന്നാന്തരമായി ജോലിചെയ്യുന്നുണ്ട്. ഇതിനൊക്കെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തില്‍ കിഡ്നിക്ക് നിര്‍ണ്ണായകമായ റോളുണ്ട്. അതുകൊണ്ടുതന്നെ ശക്തനായ ഒരു അവയവം തന്നെയാണ് കിഡ്നിയെന്ന് പറയേണ്ടിവരും.
ഇതൊക്കെയാണെങ്കിലും ആരും കിഡ്നിയുടെ ആരോഗ്യത്തില്‍ അല്പംപോലും ശ്രദ്ധകൊടുക്കാറില്ല. ആരും കിഡ്നിയെ വേണ്ടവിധം പരിഗണിക്കുന്നില്ല എന്നതാണ് സത്യം. നിങ്ങളുടെ ശരീരഭാരം അമിതമായി കൂടാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങളും മറ്റ് പ്രധാനപ്പെട്ട രോഗങ്ങളുമെല്ലാം കിഡ്നിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. നിങ്ങളുടെ ശരീരഭാരം ഒന്ന് കുറച്ചശേഷം ഒന്ന് നോക്കണം. അത് കിഡ്നിയുടെ ആയുസും ആരോഗ്യവും വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. കിഡ്നിയെ വല്ലാതെ ബാധിക്കുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. നിങ്ങളുടെ കിഡ്നിയെ
സംരക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കുകയെന്നതാണ്. നിങ്ങള്‍ എപ്പോഴും ഊര്‍ജ്ജസ്വലതയോടെ ഓടിനടക്കണം. അതായത് ഒരിക്കലും നിങ്ങള്‍ ഒരിടത്ത് ചടങ്ങുകൂടിയിരിക്കുരുത്. അത് രൂക്ഷമായ പ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. പുകവലി കടുത്ത പ്രശ്നമാണ് കിഡ്നിക്ക് ഉണ്ടാക്കാന്‍ പോകുന്നത്. കാര്യമായി പുകവലിക്കുന്ന ഒരാള്‍ക്ക് കിഡ്നിക്ക് പ്രശ്നമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടയ്ക്കിടക്ക് കിഡ്നി പരിശോധിക്കുന്നത് എന്തായാലും നന്നായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല