ബാബു വേതാനി
സ്വിറ്റ്സര്‍ലന്‍ഡിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന കലാവിരുന്നും കേരള പിറവി ആഘോഷവും നവംബര്‍ മൂന്നിന് സൂറിച്ചിലെ ഹെസ്ലിഹാളെയില്‍ നടത്തും. എം കെ ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസഫലിയാണ് മുഖ്യാതിഥി. ചലചിത്രതാരങ്ങളായ നിവിന്‍ പോളി, നസറിയ നസിം, ഐഡിയ സ്റ്റാര്‍സിംഗര്‍ താരങ്ങളായ വിവേകാനന്ദ, പ്രീതി വാരിയര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ ഒരുക്കങ്ങള്‍ നടന്നു വരുന്നതായി ആഘോഷകമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല