സ്വന്തം ലേഖകന്‍: യൂറോപ്പിനുള്ള പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിച്ച് യുഎസ്, നാറ്റോ പങ്കാളിത്തം പഴയ പോലെ തുടരുമെന്ന് വേള്‍ഡ് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ വിഹിതം തുടരും, യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്. വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള പെന്‍സിന്റെ ആദ്യ വിദേശ പര്യടനത്തില്‍ നാറ്റോ സഖ്യത്തിന് യു.എസ് നല്‍കുന്ന പിന്തുണ തുടരുമെന്നും അതില്‍ സംശയം വേണ്ടെന്നും പ്രസ്താവിച്ച പെന്‍സ് യുഎസ് ഇന്നും എന്നും എല്ലാ ദിവസവും യൂറോപ്പിന്റെകൂടെ നില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
മ്യൂണിക്കില്‍ നടക്കുന്ന വേള്‍ഡ് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗകാ മെര്‍കല്‍, യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ, തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം എന്നിവര്‍ക്കൊപ്പമാണ് പെന്‍സ് പങ്കെടുത്തത്. ഇസ്ലാം തീവ്രവാദത്തിന്റെ ഉറവിടമല്ലെന്ന് പ്രസ്താവിച്ച ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങളുമായി കൈകോര്‍ക്കുമെന്നും വ്യക്തമാക്കി.
പെന്‍സിന്റെ സാന്നിധ്യത്തിലായിരുന്നു മെര്‍കലിന്റെ പരാമര്‍ശം. റഷ്യയുമായുള്ള യൂറോപ്പിന്റെ സഖ്യം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍, ഐ.എസ് പോലുള്ള തീവ്രവാദസംഘങ്ങള്‍ക്കെതിരെ പൊരുതാന്‍ റഷ്യയുമായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു. ഏഴു മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധിച്ച നേതാവാണ് മെര്‍കല്‍.
നാറ്റോ കാലഹരണപ്പെട്ടതാണെന്നും യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം മഹത്തരമാണെന്നുമുള്ള ട്രംപിന്റെ പ്രസ്താവനകളും റഷ്യയോടുള്ള നിലപാടുമാറ്റവും ആശങ്കപ്പെടുത്തുന്നതാണ്. ട്രംപ് ഭരണകൂടത്തിന്റെ വിദേശകാര്യ നയങ്ങള്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍, ഐക്യരാഷ്ട്രസഭ, നാറ്റോ പോലുള്ള ആഗോള സംഘടനകള്‍ കൂടുതല്‍ ശക്തമാകേണ്ടിയിരിക്കുന്നെന്നും മെര്‍കല്‍ ചൂണ്ടിക്കാട്ടി.
ബാള്‍ട്ടിക് രാജ്യങ്ങളായ എസ്‌തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയുടെ പ്രതിനിധികള്‍ക്കിടയില്‍ ഇരുന്ന പെന്‍സിന്റെ പ്രസംഗത്തില്‍ പ്രസിഡന്റ് ട്രംപിന്റെ പ്രധാന വിദേശനയം വ്യക്തമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ നാറ്റോയുടെ പ്രതിരോധ ഫണ്ടിലേയ്ക്കുള്ള അവരുടെ ന്യായമായ വിഹിതം അടയ്ക്കാന്‍ പരാജയപ്പെടുന്നത് നാറ്റോ സഖ്യത്തിന്റെ നിലനില്‍പ്പിന് അപകടകരമാണെന്ന് പെന്‍സ് ചൂണ്ടിക്കാട്ടി.
യുഎസിനു പുറമെ നാല് നാറ്റോ രാജ്യങ്ങളാണ് സഖ്യത്തിന്റെ പ്രതിരോധ ഫണ്ടിലേയ്ക്ക് ജിഡിപിയുടെ രണ്ടു ശതമാനം ചെലവഴിക്കാന്‍ 2014 ല്‍ പ്രതിബദ്ധത കാട്ടിയതെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. നാറ്റോ പ്രതിരോധ ഫണ്ടിലേയ്ക്കുള്ള സാന്പത്തിക സംഭാവന താന്‍ അധികാരത്തില്‍ വന്നാല്‍ തടയില്ലെന്നും അത് സാന്പത്തിക ആവശ്യകത അനുസരിച്ചു നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നത് പെന്‍സ് ഓര്‍മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല