1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2015

സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്. 2001 സെപ്തംബറില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാണ് ചില കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം.

ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ സൗദിക്കാരായ ചിലരുടെ പങ്കുണ്ടെന്ന് ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 28 പേജുള്ള രഹസ്യ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ വാദം.

സംയുക്ത അന്വേഷണ സംഘത്തിന്റെ അധ്യക്ഷനായി ഉണ്ടായിരുന്നത് മുന്‍ ഫ്‌ളോറിഡ സെനറ്ററായിരുന്ന ബോബ് ഗ്രഹാമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ കുറിച്ചുള്ള ആദ്യ അന്വേഷണവും ഇതായിരുന്നു.

അമേരിക്കയുടെ അഭിമാനത്തിനേറ്റ ക്ഷതമായി കണക്കാക്കപ്പെടുന്ന ആക്രമണമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. ദീര്‍ഘകാലമായി അമേരിക്കയുടെ സഖ്യകക്ഷിയായ ഒരു രാജ്യത്തിന് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന കാര്യം അമേരിക്കയിലെ പൊതുജനം അറിയുകയാണെങ്കില്‍ അവര്‍ രോഷാകുലരാകുമെന്നും മറ്റൊരു വാദവുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.