സ്വന്തം ലേഖകന്‍: അനീതിക്കും ലിംഗ വിവേചനത്തിനും എതിരെ പ്രതിഷേധവും പ്രകടനങ്ങളുമായി ലോകമെങ്ങും വനിതാ ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിവിധ രാജ്യങ്ങളില്‍ സ്ത്രീകള്‍ സമത്വത്തിനായുള്ള പോരാട്ടത്തിന് തെരുവിലിറങ്ങി.
40 ലേറെ രാജ്യങ്ങളില്‍ സ്ത്രീകള്‍ വനിതാ ദിനം ആഘോഷിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ ബുധനാഴ്ച ജോലിയില്‍നിന്നു മാറി കുടുംബത്തോടൊപ്പം ചെലവഴിച്ചു. അതോടെ ചില സ്‌കൂളുകളില്‍ ക്‌ളാസുകള്‍ക്ക് അവധി നല്‍കി. ഡബ്‌ളിനിലെ ഗര്‍ഭഛിദ്ര നിയമത്തിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് ബുധനാഴ്ച തെരുവിലിറങ്ങിയത്.
ആഗോള വ്യാപകമായി സ്ത്രീപ്രസ്ഥാനങ്ങള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ചില രാജ്യങ്ങളില്‍ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് യു.എന്‍ ഹൈകമീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഇത്തരം സംഭവങ്ങള്‍ വേദനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുല്യവേതനത്തിനായി ചില രാജ്യങ്ങളില്‍ സ്ത്രീ സംഘടനകള്‍ തൊഴിലിടങ്ങള്‍ ബഹിഷ്‌കരിച്ച് സമര രംഗത്തത്തൊന്‍ പ്രകടനങ്ങളില്‍ ആവശ്യമുയര്‍ന്നു. ലിംഗസമത്വം ഇപ്പോഴും കടലാസില്‍ തുടരുകയാണെന്ന ആശങ്ക വിവിധ സംഘടനകള്‍ പങ്കുവെച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകളെ കുറിച്ചും പരാമര്‍ശിക്കപ്പെട്ടു. അഫ്ഗാനിസ്താനില്‍ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല