1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

ലോക വനിതാ ദിനമായ ഞായറാഴ്ച എല്ലാം രംഗങ്ങളിലും തുല്യത ആവശ്യപ്പെട്ട് വനിതകള്‍ ലണ്ടനിലെ തെരുവുകള്‍ കീഴ്ടടക്കി. നൂറുകണക്കിന് വനിതകളാണ് വനിതാ ദിന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയത്. താരങ്ങളായ ആനി ലെനോക്‌സ്, പലോമ ഫെയ്ത്ത്, ജെമ്മ ആര്‍ട്ടെര്‍ട്ടണ്‍ എന്നിവരും മാര്‍ച്ചില്‍ അണിചേര്‍ന്നു.

സ്ത്രീകള്‍ക്ക് വോട്ടവകാശം നേടാനായി നടന്ന ചരിത്ര പ്രസിദ്ധമായ സഫ്രഗിറ്റി പ്രസ്ഥാനത്തിന്റെ നേതാവ് എമ്മിലീന്‍ പങ്ക്ഹസ്റ്റിന്റെ പരമ്പരയിലെ അവസാന കണ്ണിയായ 20 കാരി ലോറയും തന്റെ അമ്മ ഡോ. ഹെലന്‍ പങ്ക്ഹസ്റ്റിനോടൊപ്പം മാര്‍ച്ചില്‍ അണിചേര്‍ന്നു.

സിറ്റിഹാള്‍ മുതല്‍ റോയല്‍ ഫെസ്റ്റിവല്‍ ഹാള്‍ വരെയായിരുന്നു മാര്‍ച്ച്. സഫ്രഗിറ്റി രീതിയില്‍ വസ്ത്രം ധരിച്ചാണ് ചിലര്‍ മാര്‍ച്ചിനെത്തിയത്. പാര്‍ലന്മെന്റില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുകളും ചിലര്‍ ഉയര്‍ത്തി.

ഒരുമിച്ചു നില്‍ക്കുകയും ഓരോ സ്ത്രീയുടേയും അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങള്‍ക്കു വേണ്ടി പോരാടുകയും ചെയ്യുനയെന്നത് ഇന്ന് ഏറെ പ്രധാനപ്പെട്ടതാണെന്ന് പ്രകടനക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് പലോമ ഫെയ്ത്ത് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണെന്ന് മനസിലാക്കപ്പെടേണ്ടതുണ്ട്.

സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ലിംഗാടിസ്ഥാനത്തിലുള്ള ആക്രമണങ്ങളും അധികാര സ്ഥാനങ്ങളില്‍ സ്ഥാനം ലഭിക്കാത്തതുമാണെന്ന് ഹെലന്‍ പങ്ക്ഹസ്റ്റ് അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.