1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2017

 

സ്വന്തം ലേഖകന്‍: വനിതാ ദിനത്തില്‍ ഇന്ത്യക്കാരിയുടെ മിഷേല്‍ ഒബാമയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കത്ത് പങ്കുവച്ച് ഒബാമ. ‘അവധിക്കാലം ആഘോഷിച്ച് ഞാനും മിഷേലും തിരിച്ചുവന്നപ്പോള്‍ സിന്ധു എന്ന യുവതിയെഴുതിയ ഒരു കുറിപ്പ് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. കുറിപ്പ് വായിച്ചപ്പോള്‍ എനിക്കു മിഷേലിനെക്കുറിച്ച് അഭിമാനം തോന്നി. ഒരു യുവതിയുടെ ജീവിതത്തില്‍ മിഷേലിനുണ്ടാക്കാന്‍കഴിഞ്ഞ മാറ്റങ്ങളാണ് കുറിപ്പ് ലോകവുമായി പങ്കുവെയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്,’ ലോക വനിതാദിനത്തില്‍ ബരാക് ഒബാമ ബ്ലോഗില്‍ എഴുതുന്നു.

ഇന്ത്യന്‍ വംശജയായ സിന്ധു (38), ജീവിതത്തില്‍ മിഷേല്‍ ഒബാമയുണ്ടാക്കിയ സ്വാധീനത്തെയും മാറ്റത്തെയും കുറിച്ചാണ് കത്തില്‍ പറയുന്നത്. 17 മത്തെ വയസ്സിലാണ് ഒരു പള്ളിയില്‍ സിന്ധു ആദ്യമായി മിഷേലിനെ കാണുന്നത്. അവിടെ ഇരുവരും ധാരാളം സംസാരിച്ചു. മിഷേലിന്റെ പേരുപോലും ചോദിക്കാന്‍ സിന്ധു മറന്നുപോയി. തികച്ചും അപരിചിതയായ സ്ത്രീ മാത്രമായിരുന്നു അവര്‍. പക്ഷേ, അന്നത്തെ സംസാരം ജീവിതം മാറ്റിമറിച്ചുവെന്നാണ് സിന്ധു കത്തില്‍ കുറിച്ചിരിക്കുന്നത്.

തുടര്‍ന്ന് സിന്ധു ഒരു ആസ്?പത്രിയില്‍ സന്നദ്ധപ്രവര്‍ത്തകയായി. പിന്നീട് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ജീവിതം മാറ്റിമറിച്ച ആ ശക്തയായ വനിത അമേരിക്കയുടെ പ്രഥമവനിതയായിമാറിയ മിഷേല്‍ ഒബാമയാണെന്ന് അവരറിയുന്നത്.

പ്രഥമവനിതയായിരുന്ന സമയത്തും സാധാരണക്കാരെപ്പോലെ സംസാരിക്കുകയും സൗമ്യമായി പെരുമാറുകയും ചെയ്യുന്ന മിഷേലിന്റെ സാമൂഹികപ്രവര്‍ത്തനങ്ങള്‍ ലോകത്തിന് പ്രചോദനമാണെന്നുപറഞ്ഞാണ് സിന്ധു കത്ത് ചുരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.