ബെന്‍സി സാജു
എന്നും സ്ത്രീ സമത്വത്തിനും, സ്ത്രീ സ്വാതന്ത്ര്യത്തിനും, സ്ത്രീ സംരക്ഷണത്തിനും, സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ശബ്ദം ഉയര്‍ത്തിയിട്ടുള്ള, അതിനുവേണ്ടി പരിശ്രമിച്ചിട്ടുള്ള ഒരു സംഘടനയാണ് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍. ഈ വര്‍ഷവും ലോക വനിതാദിനത്തോട് അനുബന്ധിച്ച് ലോക വനിതാ ദിന സംഘടനയെന്ന അന്താരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് ‘MAKE IT HAPPEN’ എന്ന പ്രമേയതോടെയാണ് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ലോക വനിതാ ദിനം കൊണ്ടാടുന്നത്.
ലോക വനിതാ ദിന സംഘടനയോട് ചേര്‍ന്ന് ലോക വനിതാ ദിനം ആഘോഷിക്കുന്ന്‌ന U K യിലെ ഏക മലയാളി അസോസിയേഷ നാണു മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍. സ്ത്രീവിഷയത്തെ സംബന്ധിച്ച് വിവിധ സെമിനാറുകളും സ്റ്റഡി ക്ലാസ്സുകളും വിനോദ പരിപാടികളും ഇതിനായി ഒരുക്കിയിട്ടുണ്ട്. Dr അജിമോള്‍ പ്രദീപ് , മംഗലാപുരം സര്‍വകലാശാലയിലെ മുന്‍ മസ്സാജ് തെറാപ്പി ഡിപ്പാട്ടുമെന്റ്റ് മേധാവിയായിരുന്ന പ്രൊഫ് ജോസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിക്കുനതാണ്.
രുചിയേറിയ ഭക്ഷണവും മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്റെ വനിതാ മെമ്പര്‍മാര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രി പോള്‍സണ്‍ തോട്ടപള്ളിയും മറ്റു എക്‌സിക്യൂട്ടീവ് കമ്മിടീ അംഗങ്ങളും ചേര്‍ന്ന് പരിപാടി ഉല്‍ഘാടനം ചെയ്യുനതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്‍സി സാജു 0772 295 9172
നിഷ പ്രമോദ് 0788 988 2039
Time: 11:00AM to 15:00PM
Venue: St Joseph Church Hall
Portland Crescent
Manchester
M13 0BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല