സ്വന്തം ലേഖകന്‍: സിയറ ലിയോണിന്റെ 709 കാരറ്റ് സമാധാന വജ്രം 65 ലക്ഷം ഡോളറിന് സ്വന്തമാക്കി ബ്രിട്ടീഷ് ആഭരണ നിര്‍മാതാക്കള്‍. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ കണ്ടെത്തിയ 709 കാരറ്റ് വജ്രമാണ് 65 ലക്ഷം ഡോളര്‍ (42.25 കോടി രൂപ) ലേലത്തില്‍ വിറ്റത്. സമാധാനത്തിന്റെ വജ്രമെന്നു വിശേഷിപ്പിക്കുന്ന അണ്ഡാകൃതിയിലുള്ള വജ്രം ലോകത്തില്‍ ഏറ്റവും വലുതാണെന്നാണ് കരുതപ്പെടുന്നത്.
ബ്രിട്ടനില്‍ നിന്നുള്ള ആഭരണ നിര്‍മാതാക്കളായ ലോറന്‍സ് ഗ്രാഫാണ് റെക്കോര്‍ഡ് തുകയ്ക്ക് വജ്രം സ്വന്തമാക്കിയത്. ന്യൂയോര്‍ക്കില്‍ റാപാപോര്‍ട്ട് വജ്രക്കമ്പനിയുടെ നേതൃത്വത്തിലാണ് ലേലം നടത്തിയത്. ലേലത്തിലൂടെ ലഭിച്ച തുക സിയറ ലിയോണിന്റെ വികസന പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്ന് റാപാപോര്‍ട്ട് പറഞ്ഞു.
വജ്രഖനനത്തിന്റെ പേരിലുണ്ടായ ആഭ്യന്തര കലാപം രാജ്യത്തെ സ്ഥിതി താറുമാറാക്കിയിരുന്നു. 2017 മാര്‍ച്ചില്‍ കിഴക്കന്‍ കൊനോ ജില്ലയില്‍ നിന്നാണ് വജ്രം കണ്ടെത്തിയത്. ലോകത്തെ ഏറ്റവും വലുപ്പമുള്ള അണ്‍കട്ട് വജ്രങ്ങളിലൊന്നാണ് എന്നതാണ് വജ്രത്തെ ലോക പ്രശസ്തമാക്കിയത്. .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല