സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ചെലവേറിയ ബര്‍ഗര്‍ ദുബൈയില്‍ ലേലത്തില്‍ വിറ്റു. പിങ്ക് കാരവാന്‍ എന്ന സ്തനാര്‍ബുദത്തിന് എതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് പിങ്ക് ബൈറ്റ് എന്ന പേരില്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ ബര്‍ഗര്‍ നിര്‍മ്മിച്ചത്. ഏ!ഴായിരം ഡോളറിനാണ് ബര്‍ഗര്‍ ലേലത്തില്‍ വിറ്റുപോയത്.
ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് യുഎഇയുടെ വിവിധ എമിറേറ്റുകളിലൂടെ സഞ്ചരിച്ച് സ്തനാര്‍ബുദത്തിന് എതിരെ ബോധവല്‍ക്കരണം നടത്തുന്ന ക്യാമ്പെയിനാണ് പിങ്ക് കാരവാന്‍. പ്രചാരണം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതിന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ ബര്‍ഗര്‍ നിര്‍മ്മിച്ചത്.
ദുബൈ മാളിലെ ലഫൈയാത് മാളില്‍ നടന്ന ലേലത്തില്‍ ബര്‍ഗര്‍ ഏ!ഴായിരം ഡോളറിന് വിറ്റുപോയി. 25,960 ദിര്‍ഹം മൂല്യമുള്ള പിങ്ക് ബൈറ്റ് എന്നു പേരിട്ട ബര്‍ഗര്‍ ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വിലകൂടിയ ബര്‍ഗറായി. നേരത്തെ ലാസ് വേഗാസില്‍ അയ്യായിരം ഡോളറിന് വിറ്റ ബര്‍ഗര്‍ ഇതോടെ രണ്ടാം സ്ഥാനത്താവുകയും ചെയ്തു.
സ്തനാര്‍ബുര്‍ദ ക്യാമ്പെയിന്റെ ഭാഗമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഇതുവരെ 72, 180 ദിര്‍ഹം കാരുണ്യപ്രവര്‍ത്തന ഫണ്ടിലേക്കായി ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ ഇക്വസ്ട്രിയന്‍ ക്ലബില്‍ നിന്നാരംഭിച്ച് പത്ത് ദിവസവും 12,000 കിലോമീറ്ററും പിന്നിട്ട് അബുദാബിയില്‍ ഈ മാസം 25 നാണ് പ്രചാരണ യാത്ര അവസാനിക്കുക. ഷാര്‍ജ സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും സഹകരിച്ചാണ് പിങ്ക് കാരവാന്‍ സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല