സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ചെലവേറിയ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനക്കെത്തി, വില ഒമ്പതു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയില്‍. ഇസ്രായേല്‍ സ്റ്റാര്‍ട് അപ് ആയ സിറില്‍ ലാബ്‌സ് പുറത്തിറക്കുന്ന സോളറിന്‍ എന്ന ഫോണാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ മൊബൈല്‍ എന്ന വിശേഷണവുമായി വിപണിയി എത്തിയിരിക്കുന്നത്.
ഒമ്പതു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടക്കാണ് ഫോണിന്റെ വില. ഫോണിലൂടെയുള്ള ആശയവിനിമയങ്ങള്‍ സംരക്ഷിക്കാന്‍ സൈനികര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഈ ഫോണിലുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.
ബുധനാഴ്ച വൈകുന്നേരം ലണ്ടനില്‍ പുറത്തിറക്കിയ ഫോണിന്റെ പിന്‍വശത്ത് ശരീരിക സുരക്ഷാ ബട്ടണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന വൈഫൈ ബന്ധം നല്‍കുന്ന കോര്‍ പ്രൊസസര്‍, 23.8 പിക്‌സല്‍ റിയര്‍ ക്യാമറ, 5.5 ഇഞ്ച് ഐ.പി.എസ് ലെഡ് ടൂ ടെ സ്‌ക്രീന്‍, ഉയര്‍ന്ന വേഗത, ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ലോകത്തില്‍ വേച്ചേറ്റവും ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ കൂടാതെ ഉയര്‍ന്ന സ്വകാര്യതയും ഉടമകള്‍ വാഗ്ദാനം ചെയ്യുന്നു.
നിലവില്‍ കമ്പനിയുടെ ഏജന്‍സിയില്ലാത്ത സ്ഥലത്ത് ഫോണ്‍ ലഭ്യമല്ല. 2006ലും 2011ലും പ്രമുഖ ഫോണ്‍ നിര്‍മാണ കമ്പനിയായ നോക്കിയ 21 കോടിയോളം വിലവരുന്ന സിഗ്‌നേച്ചര്‍ കോബ്രയും മൂന്ന് ലക്ഷത്തോളം വിലവരുന്ന കോണ്‍സ്റ്റലേഷനും വിപണിയിലിറക്കിയിരുന്നു. 2012 ല്‍ ആഡംബര ഫോണ്‍ ബ്രാന്റായ വെര്‍ച്യൂവും നോക്കിയയും വേര്‍പിരിഞ്ഞതിനു ശേഷം ആറ് ലക്ഷം മുതല്‍ പതിനാല് ലക്ഷം വരെ വിലയുള്ള ‘വെര്‍ച്യു ടി’ ഫോണ്‍ വെര്‍ച്യു കമ്പനി പുറത്തിറക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല