സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പൊണ്ണത്തടിയനായ മനുഷ്യന്‍ അന്തരിച്ചു, മരണം തടികുറക്കല്‍ ശസ്ത്രക്രിയക്കു ശേഷം. പൊണ്ണത്തടികൊണ്ട് ലോകപ്രശസ്തി നേടിയ മെക്‌സിക്കന്‍ പൗരന്‍ ആന്‍ഡ്ര്യൂസ് മൗറിനോയാണ് 38 മത്തെ വയസ്സില്‍ അന്തരിച്ചത്. ക്രിസ്മസ് പുലരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു മൗറിനോയുടെ അന്ത്യം.
450 കിലോഗ്രാമായിരുന്നു ശരീരഭാരമുണ്ടായിരുന്ന മൗറിനോയാണ് ലോകത്തില്‍ ശരീരഭാരം ഏറ്റവും കൂടിയ വ്യക്തി. മൗറിനോ തടി കുറക്കാനായി രണ്ടുമാസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഭാരം ഗണ്യമായി കുറക്കാമെന്ന പ്രതീക്ഷയിലായിരുന്നു മൗറിനോ.
ശസ്ത്രക്രിയയില്‍ വയറിന്റെ നാലില്‍ മൂന്ന് ഭാഗം നീക്കം ചെയ്തിരുന്നു. കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയുന്നതിന് വയറ് ചുരുക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. ശസ്ത്രക്രിയ വിജയകരമായിരുന്നു. തടി കുറക്കാനുള്ള തീരുമാനത്തെ പ്രോത്സാഹിപ്പിച്ച് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കൈയൊപ്പു പതിച്ച ടീഷര്‍ട്ട് മൗറിനോക്ക് സമ്മാനമായി നല്‍കിയിരുന്നു.
ക്രിസ്മസ് ദിനത്തില്‍ രാവിലെയായിരുന്നു മൗറിനോയുടെ ആരോഗ്യനില വഷളായത്. ശ്വാസമെടുക്കാന്‍ ബദ്ധപ്പെടുന്നതു കണ്ട കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ ആശുപത്രിയിലത്തെിക്കാന്‍ അഗ്‌നിശമനസേനയുടെ സഹായം തേടി. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരണം സംഭവിച്ചു.
ഒക്ടോബറില്‍ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരഭാരം 100 കിലോഗ്രാം കുറച്ചിരുന്നു. ആന്തര സ്ഥര വീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ശസ്ത്രക്രിയക്കായി മൗറിനോയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചത്തെിയത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മൗറിനോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല