സാധാരണ നാമെല്ലാം പൊണ്ണത്തടി കുറച്ചു കൂടുതല്‍ ആരോഗ്യവാനായ് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ സൂസന്നെ ഏമാന്‍ തിന്നും കുടിച്ചും തന്റെ തടി വര്‍ദ്ധിപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ്, ഇതിനായ് ഒരു ദിവസം 20000 കലോറിയാണ് അകത്താക്കുന്നത്. നിലവില്‍ 52 സ്റ്റോണ്‍ ഭാരമുള്ള സൂസന്നെയുടെ ലക്ഷ്യം 115 സ്റ്റോണ്‍ ആണത്രേ, ലോകത്തിലെ എക്കാലത്തെയും ഏറ്റവും ഭാരമുള്ള സ്ത്രീയാകാനാണ് അവര്‍ ഈ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നത്.
ന്യൂ ജെഴ്സിക്കാരിയായ ഡോണ സിംപസന്റെ (43) 50 സ്റ്റോണ്‍ ഭാരമെന്ന റെക്കോര്ഡ് പഴംകഥയാക്കിയാണ് 32 കാരിയായ സൂസന്നെ തന്നെ ഏറ്റവും ഭാരമുള്ള സ്ത്രീയാക്കിയത്. ചില സൂപ്പര്‍ സൈസ് വെബ്സൈറ്റുകളുടെ മോഡല്‍ കൂടിയായ സൂസന്നെ പറയുന്നത് എത്രത്തോളം തന്റെ ഭാരം കൂടുന്നുവോ അത്രത്തോളം തന്റെ ആത്മവിശ്വാസവും കൂടുന്നുണ്ടെന്നാണ്. രണ്ടു വര്‍ഷം മുന്‍പ് സൂസന്നെ തന്റെ ഭാരം 35 സ്റ്റോണ്‍ ആക്കിയപ്പോള്‍ കൂടുതല്‍ പുരുഷന്മാര്‍ തന്നില്‍ ആകൃഷ്ടരായെന്നും ഇനിയും തടി കൂട്ടുന്നത് പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
ഈ വര്‍ഷത്തിന്റെ അവസാനത്തോട് കൂടി 57 സ്റ്റൊണായ് തന്റെ ഭാരം കൂട്ടാനാണ് സൂസന്നെ ലക്ഷ്യമിടുന്നത്. ഇങ്ങനെ പോയാല്‍ തനിക്കു 41 -42 വയസ്സാകുമ്പോള്‍ തന്റെ സ്വപ്നനേട്ടമായ 115 സ്റ്റോണ്‍ കൈവരിക്കാമെന്നു സൂസന്നെ കണക്കു കൂട്ടുന്നു. സൂസന്നെ മറ്റൊരു കാര്യം കൂടി അവകാശപ്പെടുന്നുണ്ട്. “തടിക്കുന്നത് മോശമാണെന്ന ചിന്ത എനിക്ക് മാറ്റണം” – അവര്‍ പറയുന്നു. യുഎസിലെ അരിസോണയില്‍ ജീവിക്കുന്ന രണ്ടു കുട്ടികളുടെ അമായായ ഇവര്‍ തന്റെ ഒരു ദിവസത്തിലെ 8 മണിക്കൂറും സൂപ്പര്‍ മാര്‍ക്കറ്റില്‍ ഫുഡ് വാങ്ങാനാണ് ചിലവഴിക്കുന്നത്.
അമ്മ പൊണ്ണത്തടി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെങ്കിലും മക്കളായ ഗബ്രിയേലും ബ്രെണ്ടിലും സാധാരണ ഡയട്ടിംഗ് തന്നെയാണ് ശീലിക്കുന്നത്. അതേസമയം താന്‍ പൂര്‍ണ ആരോഗ്യവതി ആണെന്നാണ് സൂസന്നെ അവകാശപ്പെടുന്നത്. എല്ലാ ദിവസവും താന്‍ വ്യായാമം ചെയ്യുമെന്നും കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ രക്ത സമ്മര്‍ദ്ദവും ശരീരത്തിലെ ഷുഗറിന്റെ അളവും പരിശോധിക്കാറുണ്ടെന്നും സൂസന്നെ പറഞ്ഞു. ഇതുവരെ അവരുടെ ആരോഗ്യത്തില്‍ അപകടകരമായ യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് അതിശയം.
തന്റെ ഭാരം 115 സ്റ്റോണ്‍ ആക്കുന്നത് വഴി 114 സ്റ്റോണ്‍ ഭാരമുണ്ടായിരുന്ന കാരോള്‍ യാഗരിന്റെ റിക്കോര്‍ടാണ് സൂസന്നെ തകര്‍ക്കുക. അതേസമയം ഈ അമിതഭാരത്താലാണ് കരോള്‍ 1994 ല്‍ തന്റെ മുപ്പത്തിനാലാം വയസ്സില്‍ മരിച്ചതെന്ന് ഓര്‍ക്കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല