സ്വന്തം ലേഖകന്‍: താടിയുള്ള യുവതി ആദ്യമായി റാമ്പില്‍ ചുവടുവച്ചു, മോഡലിംഗിലെ അപൂര്‍വ റെക്കോര്‍ഡിന്റെ കഥ. റാമ്പില്‍ ചുവടുവക്കുന്ന താടി വളര്‍ത്തിയ ആദ്യ യുവതിയെന്ന നേട്ടമാണ് 25 കാരിയായ ഹര്‍നാം കൗര്‍ സ്വന്തമാക്കിയത്.
ലോക പ്രശസ്ത അമേരിക്കന്‍ ആഭരണ ഡിസൈനര്‍ മരിയാനാ ഹരുടുണിയനു വേണ്ടിയായിരുന്നു ലണ്ടനിലെ റോയല്‍ ഫാഷന്‍ ഡേയില്‍ ഹര്‍നാം റാമ്പിലിറങ്ങിയത്. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നം പൂവണിഞ്ഞതായി ഹര്‍നാം പിന്നീട്ട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തലയില്‍ നീല ടര്‍ബനും നേവി ബ്ലൂ സ്കേറ്ററും ബ്ലാക് കോമ്പാറ്റ് ബൂട്ടുമായിരുന്നു റാമ്പില്‍ ഹര്‍നാമിന്റെ വേഷം.സ്വപ്ന സാക്ഷാത്കാരത്തിന് ശേഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഹര്‍നാം കുറിച്ചതിങ്ങനെ, അമേരിക്കയുടെ അടുത്ത ഏറ്റവും മികച്ച മോഡലാകുന്നത് സ്വപ്നം കണ്ടാണ് താന്‍ വളര്‍ന്നത്. ടൈറാ ബാങ്കിനെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എനിക്ക് മികച്ച മോഡലുകളെ പോലെ ആകണമായിരുന്നു. അതിനായി ഞാന്‍ അവര്‍ ചെയ്തിരുന്ന കാര്യങ്ങള്‍ അനുകരിച്ചുപോന്നു. വളര്‍ന്നപ്പോള്‍ വണ്ണം വയ്ക്കുകയും കാഴ്ചയ്ക്ക് മോശമാവുകയും ചെയ്തു. അതോടെ മോഡലുകളെപ്പോലെ ആവാന്‍ കഴിയില്ലെന്ന് താന്‍ തിരിച്ചറിഞ്ഞു. എനിക്ക് അവരുടെ ശരീര പ്രകൃതിയോ സൗന്ദര്യമോ ഉണ്ടായിരുന്നില്ല. മോഡല്‍ ആകണമെന്ന ആഗ്രഹം തോന്നുമ്പോള്‍ താന്‍ സ്വയം നോക്കി ചിരിച്ചിരുന്നതായും ഇസ്റ്റാഗ്രാമില്‍ ഹര്‍നാം കുറിച്ചു.
ഹര്‍നാം കുറിച്ച അവസാന വാക്കുകള്‍ ഇവയായിരുന്നു. ‘എല്ലാ വഴികളും എനിക്ക് റാമ്പാണ്, തലയുയര്‍ത്തി നടക്കുക, എപ്പോഴും ആത്മവിശ്വാസം കാത്തു സൂക്ഷിക്കുക.’ 11 ആം വയസ് മുതലാണ് ഹര്നാമില് മാറ്റം കണ്ടുതുടങ്ങിയത്. ഹോര്‍മോണ്‍ പ്രശ്നം മൂലം ഹര്‍നാമിന്റെ മുഖത്ത് അനിയന്ത്രിതമായി താടി വളരാന്‍ തുടങ്ങി. ആഴ്ചയില്‍ രണ്ടു തവണ വീതം താടി വടിച്ചുകളയേണ്ടിവന്നു. പരിഹാസം രൂക്ഷമായതോടെ ഹര്‍നാം വീടിനു പുറത്തിറങ്ങുന്നത് നിര്‍ത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല