സ്വന്തം ലേഖകന്‍: ലോകത്തിലെ ആദ്യത്തെ എനര്‍ജി പോസിറ്റീവ് ഹോട്ടല്‍ നോര്‍വെയില്‍ സന്ദര്‍ശകര്‍ക്കായി അണിഞ്ഞൊരുങ്ങുന്നു. നോര്‍വേയിലെ അലംലിജെല്ലറ്റ് മലനിരകളുടെ താഴ്‌വാരത്തിലാണ് ഈ ഹോട്ടല്‍ ഒരുങ്ങുന്നത്. എല്ലാ അര്‍ത്ഥത്തിലും പ്രകൃതി സൗഹാര്‍ദ്ദം ഉറപ്പിച്ചു കൊണ്ടാണ് ഈ ഹോട്ടലിന്റെ ഓരോ നിര്‍മിതിയും. ഒരു സാധാരണ ആഢംബര ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ 85 % ഊര്‍ജ്ജം കുറച്ചു ഉപയോഗിച്ചു കൊണ്ടാണ് ഈ പോസിറ്റീവ് എനര്‍ജി ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
വിനോദസഞ്ചാരത്തിനും പ്രകൃതിസംരക്ഷണത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് നോര്‍വേ. അതുകൊണ്ടു തന്നെ ഹോട്ടലിന്റെ നിര്‍മ്മാണകമ്പനികളില്‍ ഒന്നായ സ്‌നോഹെട്ട ആര്‍ക്കിട്ടെക്‌സ് പ്രകൃതിയെ ഒട്ടും അലോസരപ്പെടുത്താതെയാണ് ഹോട്ടലിന്റെ പ്ലാന്‍ തയ്യാറാക്കിയത്. ആര്‍ട്ടിക് ഫിജോര്‍ഡിനു മുകളിലാണ് ഈ ഹോട്ടല്‍ പണിതിരിക്കുന്നത്. റൗണ്ട് ഷേപ്പിലാണ് ഈ ഹോട്ടലിന്‍ഡ നിര്‍മ്മിച്ചിരിക്കുന്നത്. ചുറ്റുമുള്ള മനോഹരമായ കാഴ്ചകള്‍ വേണ്ടോവോളം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കൂടി കഴിയുന്ന വിധമാണ് ഈ ഹോട്ടല്‍ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്. പ്രകൃതിക്ക് യാതൊരുവിധ കോട്ടവും സംഭവിക്കാത്ത വിധമാണ് ഇതിന്റെ നിര്‍മ്മിതി പൂര്‍ണ്ണമായും ചെയ്തിരിക്കുന്നത്.
ഹോട്ടലിനു ചുറ്റുമുള്ള നദിയിലേക്ക് ഇറക്കിയിരിക്കുന്ന തടികള്‍ പോലും പ്രകൃതിക്ക് യാതൊരുവിധ ദൂഷ്യവും ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുപോലെ സൂര്യപ്രകാശം ഉപയോഗിച്ചാണ് കൂടുതലും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലമാണ് നോര്‍വേ. എന്നാല്‍ ഈ തണുപ്പിനെ പോലും ഒരുപരിധി വരെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോട്ടല്‍ നിര്‍മ്മാണം. നോര്‍വേയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളായ ഗ്ലേസിയര്‍ ഹൈക്കിംഗ്, നോര്‍ത്ത് ലൈറ്റ്‌സ്, മിഡ്‌നൈറ്റ് സണ്‍ എന്നിവ ആസ്വദിക്കാനും ഈ ഹോട്ടലില്‍ നിന്നും സാധിക്കും എന്നതാണ് മറ്റൊരു ആകര്‍ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല