സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടിക, കൊളംബിയയും ഫിജിയും സൗദിയും ആദ്യ മൂന്നു സ്ഥാനങ്ങളില്‍. വിന്‍/ഗാലപ്പ് ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. 68 രാജ്യങ്ങളില്‍ നിന്നായി 66,040 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒറ്റ യൂറോപ്യന്‍ രാജ്യം മാത്രം.
അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം തുടങ്ങിയവയുടെ കാര്യത്തില്‍ സൗദി ഭരണകൂടത്തിന്റെ നിലപാടുകള്‍ തനി പിന്തിരിപ്പനാണെന്ന കളിയാക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സര്‍വേ ഫലം. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യമോ മറ്റു സ്വാതന്ത്ര്യമോ അല്ല ജനങ്ങള്‍ക്ക് പ്രധാനമെന്നും സൗദിയിലെ ജനങ്ങള്‍ സന്തുഷ്ടരാണെന്നുമാണ് സര്‍വേ ഫലം കാണിക്കുന്നത്.
മയക്കുമരുന്നു സംഘങ്ങളുടേയും ഏറ്റുമുട്ടലുകളുടമ്യും നാടായ കൊളംബിയയിലെ ജനങ്ങളാണ് ഏറ്റവും സന്തുഷ്ടരെന്നതും എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. ജനങ്ങളുടെ സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഫിജിയാണ്. ആദ്യ പത്തില്‍ എത്തിയത് ഒരേയൊരു യൂറോപ്യന്‍ രാജ്യമാണ്.
ഏറ്റവും അസന്തുഷ്ടരായ ജനങ്ങളുള്ളത് ഇറ്റലിയിലാണെന്ന് സര്‍വേ പറയുന്നു. തൊട്ടടുത്തായി ഗ്രീസുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല