സ്വന്തം ലേഖകന്‍: തൂക്കം കുറഞ്ഞില്ല, ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിത ഇമാന്റെ ബന്ധുക്കളും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കം, ഇമാന് അബുദാബിയിലേക്ക്. ഈജിപ്തില്‍നിന്ന് മുംബൈയിലെ സൈഫി ആശുപത്രിയിലെത്തിയ ഇമാന് അഹ്മദ് തുടര്‍ചികിത്സയ്ക്കായി അബുദാബിയിലെ വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെ സഹായംതേടി. മലയാളി ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള ഈ ആസ്പത്രി ശൃംഖലയിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തി ഇമാനെ പരിശോധിച്ചു.
മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍മാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇമാന് ഇന്ത്യ വിടുന്നത്. 500 ശരീരഭാരവുമായി ഇന്ത്യയില്‍ എത്തിയ ഇമാന്റെ ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഇമാന്റെ സഹോദരി ഷെയ്മ സെമില്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇമാനെ ചികിത്സിക്കുന്ന സംഘത്തില്‍ നിന്നും ചില ഡോക്ടര്‍മാര്‍ പിന്മാറി.ആതോടെയാണ് ഇമാനും ബന്ധുക്കളും ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. 36 കാരിയായ ഇമാന് ഫെബ്രുവരി 11നാണ് ഇന്ത്യയില്‍ എത്തിയത്.
കയ്റോയില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് 500 കിലോഗ്രാമിലേറെ ഭാരമുള്ള ഇമാനെ മുംബൈയിലേക്ക് കൊണ്ടുവന്നത്. ബാരിയാട്രിക് സര്ജന് ഡോ. മുഫാസല്‍ ലക്ഡവാലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇമാന്റെ ശരീരഭാരം ഇപ്പോള്‍ 171 കിലോയായി കുറഞ്ഞിട്ടുണ്ടെന്ന് ആസ്?പത്രിവൃത്തങ്ങള്‍ പറയുന്നു. നേരത്തേയുണ്ടായിരുന്ന പക്ഷാഘാതം ഭേദമാക്കാനുള്ള ചികിത്സയാണ് ഇനി വേണ്ടതെന്നാണ് ഡോ. ലക്ഡവാലയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല