സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്റെ ഭാരം കുറഞ്ഞെന്ന വാദം കള്ളം, മുംബൈ ആശുപത്രിയുടെ അവകാശ വാദം തെറ്റെന്ന് സഹോദരി. ഈജിപ്ത് സ്വദേശിനി ഇമാന്‍ അഹമ്മദിന്റെ ഭാരം ഗണ്യമായി കുറഞ്ഞെന്ന സൈഫി ആസ്?പത്രി അധികൃതരുടെ അവകാശ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയായിരുന്നെന്നും ഇമാന്റെ സഹോദരി ഷെയ്മ സലിം ആരോപിച്ചു. ചികിത്സയ്ക്കുശേഷം വലിയതോതില്‍ ഭാരം കുറഞ്ഞെന്നാണ് ആസ്?പത്രിയധികൃതര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇമാന് ഇപ്പോഴും 240 കിലോഗ്രാം വരെ തൂക്കമുണ്ടെന്നും ഷെയ്മ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഫെബ്രുവരി 11 ന് ആസ്?പത്രിയില്‍ എത്തിച്ച യുവതിയുടെ ആരോഗ്യനിലയില്‍ ഗണ്യമായ പുരോഗതിയുണ്ടെന്ന് ഇവരെ ചികിത്സിച്ച ഡോ. മുഫാസല്‍ ലക്ഡാവാല പറഞ്ഞു. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്റെ ശരീരഭാരം ഇപ്പോള്‍ 171 കിലോയായി കുറഞ്ഞിട്ടുണ്ട്. ഷെയ്മയുടെ ആരോപണം ശരിയല്ലെന്നും ഇമാനെ ആസ്?പത്രിയില്‍നിന്ന് വിട്ടയക്കുന്നത് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ആരോപണമെന്നുമാണ് അധികൃതരുടെ വാദം.
ഈജിപ്തിലേക്ക് കൊണ്ടുപോയാല്‍ അവിടെ ആവശ്യത്തിനുള്ള ചികിത്സാസൗകര്യമില്ല. അതുകൊണ്ടാണ് ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നത്. ഇപ്പോള്‍ ഇമാനെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയാണ് ബന്ധുക്കള്‍. ഇത് പക്ഷാഘാതത്തിനു കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. ആരും ഇമാനെ ചികിത്സിക്കാന്‍ തയ്യാറായിരുന്നില്ലെന്നും മനുഷ്യത്വപരമായ തങ്ങളുടെ ഇടപെടലിനെ കുടുംബം ചോദ്യംചെയ്യുന്നത് വേദനാജനകമാണെന്നും ഡോ. ലക്ഡാവാല പറഞ്ഞു.
‘ഭാരം 200 കിലോയായി കുറയുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. ഒന്നരമാസമായി സഹോദരിയുടെ നില ഗുരുതരമാണ്. കൈകാലുകള്‍ നീല നിറമായിട്ടുണ്ട്,’ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ട വീഡിയോയില്‍ ഷെയ്മ സലീം ആരോപിക്കുന്നു. ജനിതക വൈകല്യം മൂലം ശരീരഭാരം അമിതമായി കൂടി ജീവിതം തന്നെ താളംതെറ്റിയ ഇമാന് സൗജന്യ ചികിത്സാ വാഗ്ദാനവുമായി മുംബൈയിലെ സൈഫി ആശു?പത്രി രംഗത്തെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല