1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2011

ലോകത്തില്‍ ഇന്നുവരെ ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണനാണയം ഓസ്ത്രേലിയ, ബ്രിട്ടീഷ് രാജ്ഞിയെ ആദരിക്കാനായി പുറത്തിറക്കിയിരിക്കുന്നു. ഓസ്ത്രേലിയയിലെ ഏറ്റവും പഴയ മിന്റ് (നാണയം അടിക്കുന്ന ഇടം) ആയ പെര്‍ത്ത്മിന്റാണ് ഈ നാണയം നിര്‍മിച്ചിരിക്കുന്നത്. നാണയത്തിന് 80 സെന്റീമീറ്റര്‍ വ്യാസവും 12 സെന്റീമീറ്റര്‍ ഘനവും ഉണ്ട്‌. നാണയത്തിന്റെ ഒരു വശം കംഗാരുവും മറുവശം രാജ്ഞിയുടെ മുഖഭാഗചിത്രവുമാണ്‌. ഒപ്പം ഓസ്ട്രേലിയന്‍ ഡോളര്‍ 1000000 എന്ന്‌ മുദ്രണം ചെയ്തിട്ടുണ്ട്‌. ഈ നാണയത്തിന് 54 മില്യന്‍ ഓസ്ത്രേലിയന്‍ ഡോളര്‍ വിലവരും!

ലണ്ടനിലെ റോയല്‍ മിന്റിന്റെ ഭാഗമായി 1899-ല്‍ പ്രവര്‍ത്തനം ആരംഭിച്ച പെര്‍ത്ത് മിന്റ് ഇപ്പോള്‍ ഈ നാണയം ഇറക്കിയിരിക്കുന്നത് കോമണ്‍‌വെല്‍‌ത്ത് സമ്മേളനത്തിനായി ഓസ്ത്രേലിയ സന്ദര്‍ശിക്കുന്ന എലിസബത്ത്‌ രാജ്ഞിയെ ആദരിക്കാനായിട്ടാണ്. ഈ മിന്റ്, 1970 വരെ ഇംഗ്ലണ്ടിന്റെ ഭരണാധികാരത്തിന്റെ കീഴിലായിരുന്നു. ബ്രിട്ടീഷ് കോളനികളില്‍ ഉപയോഗിക്കാനായുള്ള നാണയങ്ങള്‍ അടിച്ചിറക്കാനാണ് ഈ മിന്റ് സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ ഈ മിന്റിന്റെ ഉടമസ്ഥാവകാശം പടിഞ്ഞാറന്‍ ഓസ്ത്രേലിയന്‍ സര്‍ക്കാരിനാണ്.

നാണയം 99.99 പരിശുദ്ധ സ്വര്‍ണമാണ്‌. ഇത്രയും വലിപ്പവും തൂക്കവുമുള്ള നാണയമുണ്ടാക്കുകയെന്നത്‌ വന്‍ വെല്ലുവിളിയായിരുന്നുവെന്ന്‌ പെര്‍ത്ത്‌ മിന്റ്‌ സിഇഒ ഈദ്‌ ഹാര്‍ബുസ്‌ വെളിപ്പെടുത്തി. ഇതുവരെ ലോകത്തുണ്ടായിരുന്ന ഏറ്റവും വലിയ നാണയം റോയല്‍ കനേഡിയന്‍ മിന്റ്‌ നിര്‍മിച്ചതായിരുന്നു. അതിനേക്കാള്‍ അഞ്ചു മടങ്ങ്‌ ഭാരമുണ്ട്‌ ഓസ്ട്രേലിയ പുറത്തിറക്കിയ നാണയത്തിന്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.