1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2017

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ വിമാനം പുറത്തിറക്കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍. കാലിഫോര്‍ണിയയിലെ മരുഭൂമിയിലുള്ള ഹാങ്കറില്‍ വിമാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയായിരുന്നു. രണ്ടു ചിറകറ്റങ്ങള്‍ക്കിടയില്‍ ഫുട്ബാള്‍ മൈതാനത്തേക്കാള്‍ അകലമുള്ള വിമാനം ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന പദവി സ്വന്തമാക്കിയിരുന്നു.

385 അടിയാണ് വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു ലക്ഷം പൗണ്ട് ഭാരവുമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് ഇന്ധനം കയറ്റാനാകും. 2,000 നോട്ടിക്കള്‍ മൈല്‍ ദൂരപരിധിയുള്ള വിമാനത്തിന് 35,000 അടി ഉയരത്തില്‍ പറക്കാനുമാകും. 28 ചക്രങ്ങളും ആറ് 747 ജെറ്റ് എന്‍ജിനുകളുമുള്ള വിമാനം യാത്രക്കാരെ കയറ്റാന്‍ ഉദ്ദേശിച്ചുള്ളതല്ല. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്നത് ഇന്ധനം ലാഭിക്കാനും കാലാവസ്ഥ പ്രശ്‌നങ്ങള്‍ മറിക്കടക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ പറക്കല്‍ 2019 ല്‍ നടത്താനാകുമെന്ന് വിമാനത്തിന്റെ സി.ഇ.ഒ ജീന്‍ ഫ്‌ലോയിഡ് അഭിപ്രായപ്പെട്ടു. സ്ട്രാറ്റോലോഞ്ച് എന്നു പേരിട്ട വിമാന പദ്ധതി 2011 ലാണ് തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.