സ്വന്തം ലേഖകന്‍: ഭൂമിക്ക് പുറത്തെ ജീവന്റെ തുടിപ്പ് തിരയാന്‍ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പുമായി ചൈന. അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ രൂപകല്‍പന ചെയ്ത ഭീമന്‍ റേഡിയോ ടെലിസ്‌കോപ് ഗുയിസോവു പ്രവിശ്യയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 30 ഫുട്ബാള്‍ മൈതാനങ്ങളുടെ വലുപ്പമാണ് ഈ റേഡിയോ ടെലിസ്‌കോപ്പിനുള്ളതെന്ന് ചൈനീസ് മാധ്യമങ്ങല്‍ പറയുന്നു.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ മേല്‍നോട്ടത്തില്‍ നാഷനല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷനാണ് ടെലിസ്‌കോപ് രൂപകല്‍പന ചെയ്തത്. നിര്‍മാണം പൂര്‍ത്തിയായ സ്ഥിതിക്ക് അധികം വൈകാതെതന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് നാഷനല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ ഡെപ്യൂട്ടി മേധാവി ഷെങ് സിയോനിയന്‍ അറിയിച്ചു.
2011 മാര്‍ച്ചിലാണ് ടെലസ്‌കോപ്പിന്റെ നിര്‍മാണം തുടങ്ങിയത്. അഞ്ചു വര്‍ഷമെടുത്തു പൂര്‍ത്തിയാക്കിയ ടെലസ്‌കോപ്പ് സെപ്റ്റംബറില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന. ലോകരാജ്യങ്ങള്‍ക്കിടയില്‍ ബഹിരാകാശ ശക്തിയായി വളരാനുള്ള ചൈനയുടെ പദ്ധതികളുടെ ഭാഗമായാണ് ഭീമന്‍ റേഡിയോ ടെലിസ്‌കോപ് തയാറാക്കിയതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു.
ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനും 2036 ഓടെ സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാനും ചൈനക്ക് പദ്ധതിയുണ്ട്. ഈ രംഗത്തെ മുഖ്യ എതിരാളിയായ ഇന്ത്യ വേഗത്തില്‍ മുന്നേറുന്നതും നാസ കെപ്ലര്‍ ടെലിസ്‌കോപ് ഉപയോഗിച്ച് ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടത്തെിയതുമാണ് ചൈന റേഡിയോ ടെലിസ്‌കോപ്പിന്റെ നിര്‍മാണം വേഗത്തിലാക്കിയതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല