1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2023

സ്വന്തം ലേഖകൻ: മഞ്ഞു ലോകത്തെ വിസ്മയക്കാഴ്ചകളുമായി ഏറ്റവും വലിയ സ്നോ പാർക്ക് ജൂൺ 8ന് അബുദാബി റീം മാളിൽ തുറക്കും. മഞ്ഞുപെയ്തിറങ്ങുന്ന പർവതങ്ങളും താഴ് വാരവും പാർക്കും അതിനകത്തെ വിപണിയുമെല്ലാം സന്ദർശകർക്കു വ്യത്യസ്ത അനുഭവം സമ്മാനിക്കും. അബുദാബി നിവാസികളുടെയും സന്ദർശകരുടെയും മനസിൽ കുളിര് കോരിയിടുന്നതായിരിക്കും പുതിയ മഞ്ഞു പാർക്ക്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് നിർമാണം.

കൊച്ചുകൂട്ടുകാർ ഐസ് പാർക്കിൽ കളിച്ചുല്ലസിക്കുമ്പോൾ രക്ഷിതാക്കൾക്ക് ബ്ലിസ്സാർഡ് ബസാറിൽ ഷോപ്പിങ് നടത്താം. താൽപര്യമില്ലാത്തവർക്ക് മലയുടെ താഴ് വാരത്ത് സൊറ പറഞ്ഞിരിക്കാം. അൽ ഫർവാനിയ പ്രോപ്പർട്ടി ഡവലപേഴ്സ്, മാജിദ് അൽ ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെൽ എന്നിവ ചേർന്നാണ് ഈ ഹിമ വിസ്മയലോകം ഒരുക്കുന്നത്.

120 കോടി ഡോളർ ചെലവിൽ 1.25 ലക്ഷം ചതരുശ്ര അടി വിസ്തീർണത്തിൽ സജ്ജമാക്കുന്ന ഹിമ ഉദ്യാനത്തിൽ 13 റൈഡുകളുണ്ടാകും. വിവിധ സോണുകളാക്കി തിരിച്ച് വ്യത്യസ്ത പ്രമേയങ്ങളിലായാണ് മഞ്ഞുപാർക്ക് ഒരുക്കിയിരിക്കുന്നത്. കൗതുകങ്ങളുറഞ്ഞ ശിൽപങ്ങളായി ലോകാത്ഭുതങ്ങളും പാർക്കിൽ കാണാം. 28 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച റീം മാളിലെ മുഖ്യ ആകർഷണമാണ് സ്നോ പാർക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.