സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ വസ്ത്രം ഫ്രാന്‍സില്‍, നീളം എട്ടു കിലോമീറ്റര്‍! വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട കോഡ്രി നഗരത്തിലാണ് ഈ നീളന്‍ വിവാഹ വസ്ത്രം തയാറാക്കിയത്. കൃത്യമായ നീളം 8,095.40 മീറ്റര്‍. 15 പേര്‍ രണ്ടു മാസംകൊണ്ട് പല ഭാഗങ്ങള്‍ തുന്നിത്തീര്‍ത്ത് ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു.
ഞായറാഴ്ച ഗിന്നസ് അധികൃതര്‍ പരിശോധിച്ച് ലോകത്തിലെ ഏറ്റവും നീളമുള്ള വിവാഹവസ്ത്രമെന്ന് സര്‍ട്ടിഫിക്കറ്റ് നല്കി. മുന്പ് റിക്കാര്‍ഡിന് അര്‍ഹമായ വിവാഹ വസ്ത്രവും കോഡ്രിയിലാണ് നിര്‍മിച്ചത്. അതിന്റെ നീളം 1203.9 മീറ്റര്‍ ആയിരുന്നു. ആ വസ്ത്രത്തിന്റെ ഭാഗങ്ങള്‍കൂടി ഉപയോഗിച്ചാണ് ഇപ്പോഴത്തെ വസ്ത്രം തുന്നിയത്.
ഡൈനാമിക് പ്രോജക്ട് എന്ന കണ്‍സ്ട്രക്ഷന്‍ കന്പനിയാണ് റിക്കാര്‍ഡ് വസ്ത്രം തയാറാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വസ്ത്രം കഷണങ്ങളായി മുറിച്ച് വില്പനയ്ക്കു വച്ചു. ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല