സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് സ്വീഡന്റേത്, വിസ കൂടാതെ 176 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. നോമണ്ട് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണു സ്വീഡിഷ് പാസ്‌പോര്‍ട്ട് നേട്ടം സ്വന്തമാക്കിയത്. വീസ ഫ്രീ യാത്ര, നികുതി, വ്യക്തത, ഇരട്ടപൗരത്വം, സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ടിന്റെ കരുത്ത് നിശ്ചയിച്ചത്.
സ്വീഡിഷ് പാസ്‌പോര്‍ട്ട് സ്വന്തമായവര്‍ക്കു വീസ കൂടാതെ 176 രാജ്യങ്ങളിലേക്കു യാത്രചെയ്യാന്‍ കഴിയും. ബെല്‍ജിയത്തിന്റെ പാസ്‌പോര്‍ട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇറ്റലി മൂന്നാമതും സ്‌പെയിന്‍, അയര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ് തുടങ്ങിയ പാസ്‌പോര്‍ട്ടുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളും നേടി. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനും ജിബൂട്ടിക്കുമൊപ്പം 160 ആം സ്ഥാനത്താണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്.
വീസയില്ലാതെ 52 രാജ്യങ്ങളിലേക്കു മാത്രമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമായുള്ളവര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്നത്. പാക്കിസ്ഥാന്‍ പട്ടികയില്‍ 176 ആം സ്ഥാനത്താണ്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ പാസ്‌പോര്‍ട്ടാണ് ഏറ്റവും ശക്തം. കുവൈറ്റ്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണു ഗള്‍ഫ് രാജ്യങ്ങളുടെ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല