സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിരുദധാരി എന്ന ബഹുമതി 96 വയസുള്ള ജപ്പാന്‍കാരന്. ഷിഗെമി ഹിരാത എന്ന ജപ്പാന്‍കാരനാണ് തന്റെ 96 മത്തെ വയസില്‍ ബിരുദം നേടി റെക്കോര്‍ഡിട്ടത്. ബിരുദം നേടിയതോടെ ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിരുദധാരി എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഹിരാതയുടെ പേരില്‍ കുറിച്ചിരിക്കുന്നത്.
റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് വേണ്ടിയല്ല. പഠിക്കണമെന്ന ആഗ്രഹം മൂലമാണ് ഈ പ്രായത്തിലും ബിരുദ പഠനത്തിന് സമയം കണ്ടെത്തിയതെന്ന് ഹിരാത പറഞ്ഞു. നൂറ് വയസ് വരെ ജീവിച്ചിരിക്കണമെന്ന തന്റെ ആഗ്രഹവും ഹിരാത മാധ്യമങ്ങളുമായി പങ്കുവച്ചു.
ഈ പ്രായത്തില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് വ്യത്യസ്തമായ അനുഭവമായിരുന്നെന്നും ഹിരാത പറഞ്ഞു. മുന്‍ നേവി ഉദ്യോഗസ്ഥനായ ഹിരാത രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സൈനികനാണ്. 96 മത്തെ വയസില്‍ തേടിയെത്തിയ പ്രശസ്തി ആസ്വദിക്കുന്ന തിരക്കിലാണ് ഹിരാതയും കുടുംബവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല