ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് അവകാശപ്പെട്ടിരുന്ന മാഗോമെദ് ലാബാസനോവ് 122-ാം വയസ്സില്‍ അന്തരിച്ചു. റഷ്യന്‍ സ്വദേശിയായ മാഗോമെദ് 1890ലാണ് ജനിച്ചത്. മദ്യം, പുകവലി, സ്ത്രീ – ഇവ മൂന്നും ഒഴിവാക്കിയതാണ് തന്റെ ആരോഗ്യകരമായ ജീവിതത്തിന് കാരണമെന്നാണ് മാഗോമെദ് പറഞ്ഞിരുന്നത്.
1917ലെ ബോള്‍ഷെവിക് വിപ്ലവത്തിന്റെ സമയത്ത് ഈ ലോക മുത്തശ്ശന് 27 വയസ്സായിരുന്നു പ്രായം. രണ്ട് തവണ വിവാഹം ചെയ്ത ഇദ്ദേഹം ആദ്യത്തെ ഭാര്യക്ക് കുട്ടികളുണ്ടാകാത്തതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. സോമില്ലിലെ ജോലിക്കാരനായിരുന്ന മാഗോമെദിന് എഴുത്തോ വായനയോ അറിയില്ല. കൃത്യമായ ഭക്ഷണശൈലിയാണ് മരണം വരേയും പിന്തുടര്‍ന്ന് വന്നിരുന്നത്. പഴങ്ങളും പാലുല്പ്പന്നങ്ങളും ചോളം, പച്ചക്കറികള്‍, കാട്ടുവെളുത്തുളളി തുടങ്ങിയവയായിരുന്നു ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു.
118-ാമത്തെ ജന്മദിനത്തില്‍ കോകാസസ് ഫോക്ക് ഡാന്‍സായ ലെസ്ഗിന്‍ക കളിച്ചുകൊണ്ട് മാഗോമെദ് ബന്ധുക്കളെ അത്ഭുതപ്പെടുത്തിയിരുന്നു. ജനനരേഖകള്‍ ഒന്നും തന്നെ കൈവശമില്ലാത്തതിനാല്‍ ഗിന്നസ് ബുക്കില്‍ മാഗോമെദിന്റെ പേര് ചേര്‍ക്കാനുളള അവസരം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് പുരാതനമായ ക്രിസ്ത്യന്‍ പളളികളും മുസ്ലീം പളളികളും തകര്‍ത്തതിന്റെ ഓര്‍മ്മകള്‍ മരിക്കും വരെയും അദ്ദേഹം പങ്കുവെയ്ക്കാറുണ്ടായിരുന്നാതായി സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല