സ്വന്തം ലേഖകന്‍: ഇന്തോനേഷ്യക്കാരനായ എംബാ ഗോതെ ലോക മുത്തച്ഛന്‍, പ്രായം 145. മധ്യ ജാവയില്‍നിന്നുള്ള എംബാ ഗോതൊയുടെ പ്രായം 145 ആണെന്ന് ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍ നല്‍കുന്ന രേഖകള്‍ സമര്‍ഥിക്കുന്നു. ഇതു പ്രകാരം ഗോതൊയുടെ ജനനം 1870 ഡിസംബര്‍ 31 നാണ്. സഹോദരന്മാരും നാലു ഭാര്യമാരും 10 കുട്ടികളും മരിച്ചുപോയി. പേരക്കുട്ടികളുടെ കുട്ടികള്‍ക്കും കുട്ടികളായി.
‘ഇനി എനിക്ക് മരിച്ചാല്‍ മതി. പേരക്കുട്ടികള്‍ക്ക് ഭാരമാവാതെ’, ഗോതൊ പറയുന്നു. ‘സ്?പൂണിലാണ് അപ്പൂപ്പന് ഭക്ഷണം നല്‍കുന്നത്. കുളിപ്പിച്ചു കൊടുക്കും. ഓരോ ദിവസവും ആരോഗ്യം ക്ഷയിച്ചു വരികയാണ്’, പേരക്കുട്ടികള്‍ പറയുന്നു. അധികസമയവും റേഡിയോയ്ക്കുമുന്നില്‍ ചെലവിടുന്ന ഗോതൊയുടെ ആരോഗ്യത്തിന്റെ രഹസ്യം പേരമക്കളുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ക്ഷമയാണ്.
ജപ്പാനിലെ ക്യോട്ടോവിനടുത്ത ക്യോട്ടങ്കോയിലെ ആസ്?പത്രിയില്‍ മൂന്നു വര്‍ഷം മുമ്പുമരിച്ച ജിറോയ്മണ്‍ കിമുറയുടെ (116 വയസ്) പേരാണ് നേരത്തേ ഗിന്നസ് ബുക്ക് സ്ഥിരീകരിച്ചത്. പിന്നെ ജപ്പാനിലെതന്നെ നഗോയ സ്വദേശി യാസുട്രാവോ കൊയ്‌ഡോയെ 2015 ല്‍ 112 ആം വയസില്‍ ലോകത്തെ പ്രായംകൂടിയ ആളായി പ്രഖ്യാപിച്ചു. അമേരിക്കയിലെ ഇന്ത്യാനയിലെ എഡ്‌നപാര്‍ക്കറിന് 115 അദ്ദേഹമായി ലോക മുത്തച്ഛന്‍. പിന്നീട് അതെല്ലാം മറികടന്ന് ഫ്രാന്‍സിലെ ജീന്‍ കാള്‍മെന്റ് 122 ആം വയസില്‍ റെക്കോര്‍ഡിട്ടു. ഇനി ആ പദവി ഗോതോക്ക് സ്വന്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല