സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന പദവിക്ക് ദുബായില്‍ നിന്ന് പുതിയ അവകാശി. 356 മീറ്റര്‍ ഉയരമുള്ള ഹോട്ടല്‍ ജെവോറയാണ് ഇനി മുതല്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന സ്വന്തം റെക്കോര്‍ഡാണ് ദുബായ് നഗരം തിരുത്തിയത്.
ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്ന ദുബായ് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസിനെ ഒരുമീറ്റര്‍ വ്യത്യാസത്തില്‍ പിന്തള്ളിയാണ് ജെവോറ ഒന്നാമതെത്തിയത്. ഹോട്ടല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.
ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനു സമീപം സ്വര്‍ണവര്‍ണത്തിലാണ് 75 നില ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍നിന്നു 3.3 കിലോമീറ്ററാണ് അകലം. 528 മുറികളും നാലു റസ്റ്ററന്റുകളുമുണ്ട് ആഡംബര ഹോട്ടലായ ജെവോറയില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല