കിസാന്‍ തോമസ്: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘Youth Ignite’ നാലു യുവജനങ്ങള്‍ക്ക് ഈ വര്‍ഷം പോളണ്ടില്‍ വച്ചു നടക്കുന്ന world youth Day യില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നു.
2016 മാര്‍ച്ചില്‍ നടത്തിയ യുവജന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത നാലു യുവജനങ്ങളെയാണ് സീറോ മലബാര്‍ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ അവസരം ഒരുക്കിയിരിക്കുന്നത്. സെന്റ്. ജോസഫ് മാസ്സ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കന്‍ മാസ്സ് സെന്ററിലെ സിഞ്ജുമോള്‍ സണ്ണി, ഇഞ്ചികോര്‍ മാസ്സ് സെന്ററിലെ ക്രിസ്റ്റി പയസ്, ലെവിന്‍ ജോര്‍ജ് എന്നിവരാണ് സീറോ മലബാര്‍ സഭയുടെ Youth Ignite നെ പ്രതിനിധീകരിച്ചു പോളണ്ടിലെ ക്രാക്കോയില്‍ വച്ച് നടക്കുന്ന world youth Day യില്‍ പങ്കെടുക്കുന്നത്.
ജൂണ്‍ മാസം 7 ആം തീയതി നടന്ന Youth Ignite മീറ്റിംഗില്‍ വച്ചു ഡബ്‌ളിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങരയും ഫാ. ആന്റെണി ചീരംവേലിയും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രാര്‍ത്ഥനാ ആശംസകള്‍ അര്‍പ്പിച്ചു. Youth Co Ordinator Binu ആന്റണി നന്ദി പ്രകാശനം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല