1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2017

 

കെ.ജെ.ജോണ്‍ (സൌത്താംപ്ടന്‍): വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോമ്പുകാലധ്യാനങ്ങള്‍ യുകെയിലെ ആല്‍ടര്‍ഷോട്ട് സെന്റ് ജോസഫ് ദേവാലയത്തില്‍ (St.Joseph Curch, Queen’s Road, Aldershot, GU11 3JB ) മാര്‍ച്ച് മാസം നാലാം തീയതിയും, സെന്റ് മേരീസ് ദേവാലയത്തില്‍ ( St. Mary’s Church, 34 Bellevue Road, GU11 4RX ) മാര്‍ച്ച് അഞ്ചാം തീയതിയും നടത്തുന്നു. റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, ബ്രദര്‍ സണ്ണി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ധ്യാനം നയിക്കുന്നത്. വിശുദ്ധ കുര്‍ബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്‍ത്ഥന, അഭിഷേക പ്രാര്‍ത്ഥന തുടങ്ങിയ നോമ്പുകാല ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ധ്യാനം നടത്തുന്നത്.

നോമ്പുകാലം ഭക്തിയുടെയും, സ്‌നേഹത്തിന്റെയും ആത്മീയമായ ഒരു സുവര്‍ണ്ണകാലമാക്കി മാറ്റാനും, ജീവിതത്തിലെ കഠിനമായ സ്വഭാവവൈകൃതങ്ങളെ ദൈവസ്‌നേഹത്തില്‍ മാറ്റിയെടുക്കാനും, എല്ലാം ദൈവനാമത്തില്‍ മാത്രം ചെയ്യുവാനും, തീരുമാനമെടുക്കാനുമുള്ള കാലമാണ് നോമ്പുകാലം. ദൈവീകമായ സ്‌നേഹത്തിന്റെയും, പുതിയ തീരുമാനങ്ങളുടെയും അടയാളമാക്കിതീര്‍ക്കാന്‍ ഈ നോമ്പുകാലത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുത്ത് ഒരു വലിയ ദൈവകൃപയുടെ അനുഗ്രഹവര്‍ഷമാക്കി മാറ്റണമെന്ന് സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ അഭിപ്രായപ്പെട്ടു. ദൈവസ്‌നേഹാനുഭവമുണ്ടാകുവാന്‍ ഇതുമൂലം ഇടവരുത്തട്ടെ. വാശിയും, പിടിവാശിയും മൂലം ബന്ധങ്ങള്‍ വേര്‍തിരിക്കാതെ, ദൈവനാമത്തില്‍ എല്ലാവര്ക്കും ജീവിതം ഒരു സ്‌നേഹോത്സവമാക്കി മാറ്റാന്‍ ഇതു ഇടവരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ആല്‍ടര്‍ഷോട്ടിനു ശേഷം ബോണ്‍മൌത്ത്, സൌത്താംപ്ടന്‍, ബേസ്സി0ഗ്‌സ്റ്റോക്ക്, റെഡ്ഡി!0ഗ്, ന്യൂമില്‍ട്ടന്‍ എന്നിവിടങ്ങളിലാണ് തുടര്‍ന്ന്! വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )
ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 )
ജിത്ത് ( 0788 686 2527 )
ബിനോയ് ( 0744 690 1352 )

വേള്‍ഡ് പീസ് മിഷന്‍ ( 0744 849 0550 )
Email: worldpeacemissioncouncil@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.