സ്വന്തം ലേഖകന്‍: പോര്‍ച്ചുഗലില്‍ ചര്‍ച്ചയായി 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ അവശിഷ്ടങ്ങള്‍; കേരളത്തില്‍ നിന്ന് കുരുമുളകുമായി മടങ്ങിയ കപ്പലാകാന്‍ സാധ്യത. 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ച്ചേതത്തിന്റെ അവശിഷ്ടങ്ങള്‍ പോര്‍ച്ചുഗല്‍ തീരത്ത് കണ്ടെത്തി. അന്നത്തെ കാലത്ത് ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി വരുമ്പോള്‍ കടലില്‍ മുങ്ങിയതാണ് ഈ കപ്പലെന്നാണ് കരുതപ്പെടുന്നത്.
ചരിത്രപരമായി ഈ ദശാബ്ദത്തിലെ കണ്ടെത്തലെന്നാണ് കപ്പല്‍ച്ചേതത്തെ പുരാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്. പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തേക്കും പ്രധാനപ്പെട്ട കണ്ടെത്തലാണ് ഇതെന്ന് പ്രൊജക്ട് ഡയറക്ടര്‍ ജോര്‍ജ് ഫ്രീര്‍ വ്യക്തമാക്കി.
ഉപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ താഴ്ചയിലുള്ള കപ്പലിന്റെ അവശിഷ് ടങ്ങളില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ അവശിഷ്ടങ്ങള്‍, വെങ്കലത്തില്‍ തീര്‍ത്ത പീരങ്കികള്‍, ചൈനീസ് മണ്‍പാത്രങ്ങള്‍, കക്കയുടെ ഷെല്ലുകള്‍, കോളനിവത്കരണ കാലത്തെ നാണയം എന്നിവ കണ്ടെടുത്തു.
ലിസ്ബണിന് സമീപത്തെ ടൂറിസ്റ്റ് നഗരമായ കാഷ് കയാഷിന് സമീപത്ത് നിന്നാണ് ഈ മാസം ആദ്യം ഈ കപ്പലിന്റെ അവശിഷ് ടം കണ്ടെത്തിയത്. കപ്പല്‍ച്ചേതത്തിന്റെ അവശിഷ് ടങ്ങളും മറ്റ് പുരാവസ്തുക്കളും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്.
1575നും 1625നും ഇടയില്‍ തകര്‍ന്ന കപ്പലാണിതെന്നാണ് പുരാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരം ചരിത്രത്തില്‍ ഏറ്റവും സജീവമായ കാലമായിരുന്നു ഇത്.
കഷ്‌കായിഷിലെ മുനിസിപ്പല്‍ കൗണ്‍സിലും നാവികസേനയും പോര്‍ച്ചുഗീസ് സര്‍ക്കാരും ലിസ്ബണ്‍ നോവ സര്‍വകലാശാലയും ചേര്‍ന്നുള്ള പത്ത് വര്‍ഷത്തോളം പഴക്കമുള്ള പുരാവസ്തു ഗവേഷണ പ്രൊജക്ടിന്റെ ഭാഗമായ സംഘമാണ് അവശിഷ്ടം കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല