ലണ്ടന്‍ ഒളിമ്പിക്സിനു കൊടിയുയര്‍ന്നു കഴിഞ്ഞു.എങ്ങും ആരവങ്ങള്‍ ,ആഹ്ളാദ പ്രകടനങ്ങള്‍ .എല്ലാവരും ഒളിമ്പിക്സ്സിന്റെ ലഹരിയില്‍ അമര്‍ ന്നു കഴിഞ്ഞു സന്തോഷത്തിന്റെ നാളുകളില്‍ വര്‍ ഷങ്ങള്ക്ക് മുന്പ് നടന്ന ഒരു ദുരന്തത്തെപറ്റി ഓര്‍ ക്കാന്‍ ആര്‍ ക്ക് സമയം .മ്യൂണിച്ചിലെ കൂട്ടക്കുരുതിയെ എല്ലാവരും സൌകര്യപൂര്‍ വം മറക്കുകയാണോ? മറക്കാന്‍ കഴിയാത്തത് ആ 11 കുടും ബങ്ങള്ക്ക് മാത്രം ചരിത്രത്തെ മാറ്റി വരക്കാനോ ,മറച്ചു വക്കാനോ നിങ്ങള്‍ ക്ക് ഒരിക്കലും സാധിക്കില്ല.കാരണം 1972 ഇലെ മ്യൂണിച്ച് ഒളിമ്പിക്സ് ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ കറുത്ത എടായി എന്നും അവശേഷിക്കും .അന്നു മ്യൂണിച്ചില്‍ നിരപരാധികളായ അത്ലറ്റുകളുടെ ചോര ഒഴുക്കപ്പെട്ടപ്പോള്‍ ഇന്നവരുടെ ഓര്‍ മകളുടെ മേല്‍ മറവിയുടെ മൂടുപടം അണിയിക്കാന്‍ ശ്രമം നടക്കുന്നുവോ?
അതൊരു സത്യമായിരുന്നു,1972 ഇല്‍ മ്യൂണിച്ചില്‍ കുറച്ചു ഭീകരര്‍ ഒളിമ്പിക്സ് വില്ലേജില്‍ കടന്ന് നടത്തിയ നരവേട്ട.ആ നിരപരാധികളായ അത്ലറ്റുകളുടെ വം ശവും ഗോത്രവും നമുക്കു മറക്കാം .അവരുടെ പേരുകളും നാം മറന്നേക്കാം .പക്ഷേ അവര്‍ കൊല ചെയ്യപ്പെട്ടത് നാലു വര്‍ ഷത്തിലൊരിക്കല്‍ ലോകം മുഴുവന്‍ ഒത്തു കൂടുന്ന ഒരു മഹത്തായ കൂട്ടായ്മയില്‍ വച്ചായിരുന്നു എന്നത് എങ്ങനെ മറക്കും ? ഇന്നവരുടെ ഓര്‍ മകള്‍ പലര്‍ ക്കും ഒരപശകുനമായി മാറിയിരിക്കുന്നു. നമ്മള്‍ എന്നും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്ക്കുന്നവരുടെ കൂടെയാണു എന്ന സത്യം വീണ്ടും ആവര്‍ ത്തിക്കപ്പെടുന്നു. ഇന്നലെകളില്‍ കൊഴിഞ്ഞു പോയവരെ പറ്റി ഓര്‍ ക്കാനോ ദുഖിക്കാനോ ആര്‍ ക്കാണു ഇവിടെ സമയം ?
പാലസ്തീന്‍ തീവ്രവാദ സം ഘടനയായ “ബ്ളാക്ക് സെപ്റ്റം ബര്‍ “ആയിരുന്നു മ്യൂണിച്ച് കൂട്ടകൊലയുടെ പിന്നില്‍ . സം ഘടനയിലെ അം ഗങ്ങളായ 8 മുഖം മൂടി ധാരികള്‍ ഗെയിം സ് വില്ലേജിലേക്ക് ഇരച്ചു കയറുകയായിരുന്നു.അവരുടെ കയ്യില്‍ യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉണ്ടായിരുന്നു.അവരുടെ ലക്ഷ്യം ഇസ്രയേലി അത്ലറ്റുകള്‍ താമസിച്ചിരുന്ന മുറികളായിരുന്നു.ആദ്യം അവര്‍ ഇസ്രായേലി റെസ്ലിം ഗ് കോച്ച് വെയിന്‍ ബര്‍ ഗ് താമസിച്ചിരുന്ന മുറിയിലെത്തി.നേരം വെളുത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉറക്കത്തില്‍ നിന്നും തോക്ക് ചൂണ്ടി അയാളെ വിളിച്ചുണര്‍ ത്തി .വെയിന്ബറ്ഗ് ധീരനായിരുന്നു.നിരായുധനായിരുന്നിട്ടും അയാള്‍ അവരെ നേരിട്ടു.കവിളിനു വെടിയേറ്റ വെയിന്ബറ്ഗിനെ അവര്‍ മറ്റുള്ള അത്ലറ്റുകളുടെ മുറിയിലേക്ക് ബലമായി കൊണ്ടു പോയി.അസാധാരണമായ മനസ്സാന്നിദ്ധ്യമായിരുന്നു വെയിന്ബറ്ഗ് അന്നു കാണിച്ചത്.2 അം നമ്പര്‍ അപ്പാര്‍ ട്ട്മെന്റില്‍ ഇസ്രയേലി താരങ്ങള്‍ ഇല്ല എന്നു കള്ളം പറഞ്ഞു വെയിന്‍ ബറ്ഗ് അവരെ 3 അം നമ്പര്‍ അപ്പാര്‍ ട്ട്മെന്റിലേക്കു നയിച്ചു.അവിടെ ഉണ്ടായിരുന്നത് ഇസ്രയേലി വെയിറ്റ് ലിഫ്ടിം ഗ്,ഗുസ്തി താരങ്ങളായിരുന്നു.
ആക്രമികളോട് പൊരുതാന്‍ എറ്റവും യോജിച്ചത് ഇസ്രയേലി സം ഘത്തിലെ എറ്റവും കരുത്തരായ ഇവരാണെന്ന കണക്കുകൂട്ടല്‍ ആയിരുന്നു വെയിന്ബറ്ഗിന്റേത്.എന്നാല്‍ ഉറക്കത്തില്‍ നിന്നും പൂര്‍ ണമായി ഉണര്‍ ന്നിട്ടുപോലുമില്ലാതിരുന്ന അവര്‍ ക്ക് ഒന്നും ചെയ്യാനായില്ല.ഒന്നാം നമ്പര്‍ അപ്പാര്‍ ട്ട്മെന്റിലേക്ക് തിരിച്ച് പോകുന്നതിനിടെ വെയിന്‍ ബറ്ഗ് വീണ്ടും ആക്രമികളുമായി എറ്റുമുട്ടി.ആക്രമികളില്‍ രണ്ടു പേരെ അടിച്ചു വീഴ്ത്തിയ വെയിന്‍ ബറ്ഗിനെ അവര്‍ വെടിവച്ചു കൊന്നു. വെയിന്‍ ബര്‍ ഗ് കാരണം, അപ്പാര്‍ ട്ട് മെന്റ് 2 ഇല്‍ ഉണ്ടായിരുന്ന ഇസ്രേയിലി അത്ലറ്റുകളെല്ലാം രക്ഷപ്പെട്ടു, . 234 തടവുകാരെ ഇസ്രയേലി ജയിലുകളില്‍ നിന്നും മോചിപ്പിക്കുക ആയിരുന്നു അവരുടെ ആവശ്യം .ഇസ്രയേലി പ്രധാനമന്ത്രി ആ ആവശ്യം നിരാകരിച്ചു.തീവ്രവാദികളുമായി യാതൊരു ഒത്തുതീര്‍ പ്പിനുമില്ലെന്നു അവര്‍ വ്യക്തമാക്കി.ഫലം 9 ബന്ദികളും ക്രൂരമായി കൊല്ലപ്പെട്ടു.
മാര്‍ ക് സ്പിറ്റ്സ് എന്ന നീന്തല്‍ ഇതിഹാസം 7 സ്വര്‍ ണമെഡലുകള്‍ നേടി ചരിത്രം സ്ര്യഷ്ടിച്ച മ്യൂണിച്ച് ഒളിമ്പിക്സ് പക്ഷേ ഇന്നും എന്നും ഓര്‍ ക്കപ്പെടുക അവിടെ നടന്ന കൂട്ടക്കുരുതിയുടെ പേരിലായിരിക്കും .അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇപ്പൊഴത്തെ തലവന്‍ ജാക് റോഗ് അന്നു മ്യൂണിച്ചില്‍ പങ്കെടുക്കാനെത്തിയ ഒരു അത്ലറ്റായിരുന്നു. ഇപ്പോഴത്തെ ലണ്ടന്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുന്നതിനു മുന്നെ അന്നു കൂട്ടക്കുരുതിയില്‍ മരിച്ചവരുടെ ഓര്‍ മക്കായി 1 മിനുറ്റ് മൌനം എന്ന അഭ്യര്‍ ത്ധന തള്ളിയ മഹാന്‍ . കൂട്ടകൊലക്ക് ശേഷവും മത്സരങ്ങളില്‍ പങ്കെടുത്ത മനസ്സാക്ഷിയില്ലാത്തവരില്‍ ഒരാള്‍ ആയിരുന്നു ജാക്ക് റോഗ്.അയാളില്‍ നിന്ന് ഇതല്ലാതെ എന്താണു പ്രതീക്ഷിക്കേണ്ടത്? ഒരു പ്രത്യേക ചടങ്ങ് സം ഘടിപ്പിച്ച് അവരെ ഓര്‍ ക്കാം എന്നാണു അയാള്‍ പറഞ്ഞതു.സന്തോഷത്തിന്റെ നിമിഷങ്ങളില്‍ ഒരു ദുരന്തത്തെ പറ്റി ഓര്‍ ക്കുന്നത് ശരിയാണോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തോട് യോജിക്കുന്ന ഒരുപാട് പേര്‍ ഉണ്ടാകും .
എന്റെ ചോദ്യം അതു നീതിയാണോ എന്നാണു?അവരെ ഓര്‍ ക്കാന്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനേക്കാള്‍ പറ്റിയ സമയം വേറെയുണ്ടോ?ഉത്ഘാടന ചടങ്ങിനു മുന്നേ ഒരു മിനുറ്റ് മൌനം അല്ലേ ലോകം അവരുടെ സ്മരണക്ക് മുന്നില്‍ അര്‍ പ്പിക്കുന്ന ശരിയായ ആദരാഞ്ജലി ?40 വര്‍ ഷങ്ങള്‍ ക്കു ശേഷം ലോകത്തിനു ഒത്തൊരുമയുടേതായ ,ശക്തമായ ഒരു സന്ദേശം നല്കാനുള്ള അവസരം നമ്മള്‍ നഷ്ടപെടുത്തിയില്ലേ?ഒളിമ്പിക് ചാര്‍ ട്ടര്‍ അനുസരിച്ച് ഐ .ഒ.സി യുടെ ചുമതല കായികരം ഗത്ത് ധാര്‍ മികത പ്രോല്സാഹിപ്പിക്കുക എന്നതാണു .ഇതാണോ അവര്‍ പ്രോല്‍ സാഹിപ്പിക്കേണ്ട ധാര്‍ മികത? ആ ഒരു മിനുറ്റ് നിശബ്ദതയുടെ അര്‍ ത്ധം എന്നാണു ഐ.ഒ.സി മനസ്സിലാക്കുക. നമുക്ക് നികത്താനാവാത്ത ഒരു ശൂന്യതയല്ലേ ആ ഒരു മിനുറ്റ് മൌനം സൂചിപ്പിക്കുന്നത്? ഒളിമ്പിക് സ്റ്റേഡിയത്തില്‍ ലോകത്തെ പല മതങ്ങളിലും ,രാജ്യങ്ങളിലും പെട്ട ആയിരക്കണക്കിനു അത്ലറ്റുകളുടെ ഒരു മിനുറ്റ് മൌനത്തേക്കാള്‍ വലിയ എന്തു സന്ദേശമാണു ഭീകരതക്കെതിരേ നമുക്ക് നല്കാനാകുക?
ഇസ്രയേലി സര്‍ ക്കാര്‍ വെറുതെയിരുന്നില്ല.അവരുടെ രഹസ്യാന്നോഷണ എജന്‍ സി ആയ മൊസ്സാദിന്റെ നേത്ര്യത്വത്തില്‍ അവര്‍ ഒരു കൂട്ടം പ്രൊഫഷണല്‍ സിനെ തിരഞ്ഞെടുക്കുന്നു.അവരുടെ ദൌത്യം മ്യൂണിച്ച് കൂട്ടകൊലക്കു മറുപടി നല്കുക എന്നതായിരുന്നു. ഒരു സിനിമാകഥയെ വെല്ലുന്ന സം ഭവങ്ങളാണു പിന്നീട് അരങ്ങേറിയത് വളരെ നാളത്തെ ഗവേഷണത്തിനു ശേഷം തയ്യാറാക്കപ്പെട്ട ഒരു ലിസ്റ്റും അവര്‍ ക്ക് നല്കപ്പെട്ടു. മ്യൂണിച്ച് കൂട്ടകൊലയുടെ ഗൂഡാലോചനയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തവരുടെ ഒരു ലിസ്റ്റ്.ഒരു കാവ്യ നീതി എന്ന പോലെ ആ ഗൂഡലോചനയില്‍ പങ്കെടുത്തവരെല്ലാം തിരഞ്ഞു പിടിച്ച് വധിക്കപ്പെട്ടു.പല രാജ്യങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിട്ടു പോലും അവര്‍ കണ്ടെത്തപ്പെട്ടു,വധിക്കപ്പെട്ടു.
(ഇതിനൊരു മറുവശം കൂടെയുണ്ട് .ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്ന കൂട്ടകൊലകള്‍ ..അവിടെയും നിരപരാധികള്‍ തന്നെ മരിച്ചു വീഴുന്നു.ധാര്‍ മികതയെപറ്റി പറയാന്‍ ഇസ്രയേലിനു എന്തവകാശം?)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല